വിജയ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങുമെന്ന അഭ്യൂഹങ്ങൾ ശക്തമാകുന്നു; സാധ്യത വിലയിരുത്താൻ വോട്ടർമാർക്കിടയിൽ സർവേ തുടങ്ങി ആരാധകർ

  • Post category:entertainment / news
  • Reading time:1 min read
You are currently viewing വിജയ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങുമെന്ന അഭ്യൂഹങ്ങൾ ശക്തമാകുന്നു; സാധ്യത വിലയിരുത്താൻ വോട്ടർമാർക്കിടയിൽ സർവേ തുടങ്ങി ആരാധകർ

സാമ്പത്തികമായി വന്‍ വിജയങ്ങള്‍ നേടുന്ന ചിത്രങ്ങള്‍ക്കൊപ്പം രാഷ്ട്രീയമായി വളരെ സാധ്യതകളുള്ള സൂപ്പര്‍താരമാണ് വിജയ് എന്നാണ് തമിഴകത്തെ വര്‍ത്തമാനം. ഇപ്പോഴിതാ താരം രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്ന അഭ്യൂഹങ്ങൾ ശക്തമാകുന്നു.

2026ലെ തമിഴ്‌‍നാട് നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമാക്കി, നടൻ വിജയ്‌യുടെ രാഷ്ട്രീയപ്രവേശന സാധ്യത വിലയിരുത്താൻ വോട്ടർമാർക്കിടയിൽ സർവേ തുടങ്ങിയെന്നാണു റിപ്പോർട്ട്. വിജയ് ഫാൻ അസോസിയേഷനും സാമൂഹിക സേവന സംഘടനയായ ‘വിജയ് മക്കൾ ഇയക്ക’വുമാണു സർവേ നടത്തുന്നത്. സംസ്ഥാനത്തെ എല്ലാ നിയമസഭാ മണ്ഡലങ്ങളിലും ബൂത്ത് തലത്തിലാണ് സർവേ.

അതത് സ്ഥലത്തെ രാഷ്ട്രീയ സാഹചര്യം, നേരിടുന്ന പ്രശ്നങ്ങൾ, പ്രധാനപ്പെട്ട വ്യക്തികളും അവരുടെ തൊഴിലും, ബൂത്തിലെ വാർഡുകളുടെ എണ്ണം, കഴിഞ്ഞ 5 വർഷം തിരഞ്ഞെടുപ്പിൽ ജയിച്ചവരുടെ വിവരങ്ങൾ എന്നിവയാണ് ശേഖരിക്കുന്നത്.

തമിഴ്നാട്ടിൽ വേരുറപ്പിക്കാനുള്ള ബി.ജെ.പിയുടെ ശ്രമങ്ങൾ തുടരുന്നതിനിടെയാണ് വിജയ്‌യുടെ പേരിലുള്ള സർവേ എന്നത് ശ്രദ്ധേയമാണ്. കൂടുതൽ ആളുകളെ ചേർത്ത് ആരാധക സംഘടനയെ രാഷ്ട്രീയ പാർട്ടിയാക്കി മാറ്റാനുള്ള സാധ്യത തേടുകയാണ് വിജയ് മക്കൾ ഇയക്കം. ഇതിനായി സംഘടന ജനറൽ സെക്രട്ടറി ബുസ് ആനന്ദിൻ്റെ നേതൃത്വത്തിൽ ഏപ്രിൽ 15 മുതല്‍ ജില്ലാ യോഗങ്ങൾ ആരംഭിച്ചിട്ടുണ്ട്.

0Shares