സംസ്ഥാന പോലീസിലെ ആര്‍.എസ്.എസ് ഗ്യാങ്; ആനി രാജ നടത്തിയ പരാമര്‍ശം തള്ളി സി.പി.ഐ

  • Post category:news
  • Reading time:1 min read
You are currently viewing സംസ്ഥാന പോലീസിലെ ആര്‍.എസ്.എസ് ഗ്യാങ്; ആനി രാജ നടത്തിയ പരാമര്‍ശം തള്ളി സി.പി.ഐ

കേരള പോലീസില്‍ ആര്‍.എസ്.എസ് ഗ്യാങ്ങുണ്ടെന്ന ആനി രാജയുടെ പരാമര്‍ശം തള്ളി സി.പി.ഐ നേതൃത്വം. ആനി രാജയുടെ പ്രസ്താവനയോട് യോജിപ്പില്ലെന്ന് സി.പി.ഐ നേതൃത്വം വ്യക്തമാക്കി. ഒമ്പതാം തിയ്യതി സംസ്ഥാന എക്‌സിക്യൂട്ടീവ് ചേരുമ്പോള്‍ വിഷയം ചര്‍ച്ച ചെയ്യും.

ഇതിന് ശേഷം വിഷയത്തില്‍ പാര്‍ട്ടി നിലപാട് വ്യക്തമാക്കുമെന്നാണ് സൂചന. സംസ്ഥാന സര്‍ക്കാര്‍ നയത്തിനെതിരെ പോലീസ് നടപടികള്‍ മനപ്പൂര്‍വ്വമാണോ എന്നും ആനി രാജ സംശയം പ്രകടിപ്പിച്ചിരുന്നു. ഇതിനു പിന്നില്‍ ആര്‍.എസ്.എസ് ഗ്യാങ് ആണെന്ന വിമര്‍ശനമാണ് ആനി രാജ പ്രകടിപ്പിച്ചത്.

കേരളാ സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരായ സംഘടിത ശ്രമങ്ങളാണ് ഉണ്ടാവുന്നത്. സ്ത്രീകള്‍ക്കെതിരേ പീഡനങ്ങളും അതിക്രമങ്ങളും വര്‍ദ്ധിക്കുന്നു. പോലീസിന്‍റെ അനാസ്ഥ കൊണ്ട് പല മരണങ്ങളും സംഭവിക്കുന്നതായും ആനി രാജ കുറ്റപ്പെടുത്തിയിരുന്നു.

0Shares