മൊബൈൽ ചലഞ്ചിലൂടെ കണ്ടെത്തിയത് മൂന്നര ലക്ഷത്തോളം രൂപ; ഓൺലൈൻ വിദ്യാഭ്യാസം മുടങ്ങാതിരിക്കാന്‍ ഫോൺ വിതരണം ചെയ്ത് ടി. ഐ. എച്ച്‌. എസ് നായമാർമൂല സ്കൂള്‍

You are currently viewing മൊബൈൽ ചലഞ്ചിലൂടെ  കണ്ടെത്തിയത് മൂന്നര ലക്ഷത്തോളം രൂപ;  ഓൺലൈൻ വിദ്യാഭ്യാസം മുടങ്ങാതിരിക്കാന്‍ ഫോൺ വിതരണം ചെയ്ത് ടി. ഐ. എച്ച്‌. എസ് നായമാർമൂല സ്കൂള്‍

നയന്മാർമൂല/ കാസര്‍കോട് :നമ്മുടെ സമൂഹത്തിന്‍റെ മർമ പ്രധാനമായ വിദ്യാഭ്യാസത്തിനായി ഈ മഹാമാരി കാലത്ത് സ്കൂൾ വിദ്യാഭ്യാസത്തിനു ക്ലാസ്സിൽ പോയി പഠിക്കുന്നതിൽ ചില പ്രയോഗിക ബുദ്ധിമുട്ട് നേരിട്ടുവരികയാണ് സമൂഹത്തിലെ ചിലര്‍. ഈ സാഹചര്യത്തില്‍ ടി. ഐ. എച്ച്‌. എസ് നായമാർമൂല സ്കൂള്‍ അധ്യാപകർ അന്വേഷണം നടത്തി ഓൺലൈൻ സൗകര്യം തീരെ ഇല്ലാത്തതായി കണ്ടെത്തിയ, സാമ്പത്തികമായി വളരെ പിന്നോക്കം നിൽക്കുന്ന നിർദ്ദനരായ രക്ഷിതാക്കളുടെ മക്കൾക്കു ഓൺലൈൻ വിദ്യാഭ്യാസം മുടങ്ങരുത് എന്ന ഒറ്റ ആവശ്യത്തിൽ നിന്ന് ഉയർന്നുവന്ന പദ്ധതിയാണ് മൊബൈൽ ഫോൺ പുതിയത് വാങ്ങുക എന്നത്.

പദ്ധതിയുടെ ആദ്യഘട്ടത്തിൽ അമ്പത് കുട്ടികൾക്കാണ് മൊബൈൽ ഫോൺ നൽകിയത്. മൊബൈൽ ചലഞ്ചിലേക്കായി മൂന്നര ലക്ഷത്തോളം രൂപയാണ് സ്കൂൾ മാനേജ്മെന്റും, സ്കൂൾ സ്റ്റാഫും ചേർന്ന് കണ്ടത്തിയത്. ചലഞ്ചിലൂടെ വാങ്ങിയ ഫോണുകളുടെ വിതരണോത്ഘാടനം നായന്മാർമൂല ബദർ ജമാഹത്തിന്‍റെ പ്രസിഡന്റ്‌ എൻ. എ അബൂബക്കർ ഹാജി ഉദ്ഘാടനം ചെയ്‌തു.

മാനേജർ എം. അബ്‌ദുല്ല ഹാജി, ജമാഅത് സെക്രട്ടറി അബ്‌ദുൾ ബഷീർ, പ്രിൻസിപ്പൽ മുഹമ്മദ്‌ അലി, ഹെഡ് മാസ്റ്റർ പി. നാരായണൻ ,മാനേജ്മെന്റ് അംഗങ്ങളായ പി. പി ഉമ്മർ, എൻ. എം അബ്ദുള്ള, അബ്ദുൽ റസാഖ്, എ. എൽ അമീൻ സംബന്ധിച്ചു യോഗത്തിൽ അശോകൻ മാസ്റ്റർ സ്വാഗതവും അബൂബക്കർ സിദ്ദിക്ക് നന്ദിയും പറഞ്ഞു

0Shares