ഐ.പി.എല്‍; തീപാറും പോരാട്ടം; റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ നേരിടും

  • Post category:news / sports
  • Reading time:1 min read
You are currently viewing ഐ.പി.എല്‍; തീപാറും പോരാട്ടം; റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ നേരിടും

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 13ആം സീസണിലെ 39ആം മത്സരത്തില്‍ ഇന്ന് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ നേരിടും. പോയിന്റ് ടേബിളില്‍ യഥാക്രമം മൂന്നാം സ്ഥാനത്തും നാലാം സ്ഥാനത്തുമാണ് ഇരു ടീമുകളും ഉള്ളത്. ഇരു ടീമുകളും 9 മത്സരം വീതം കളിച്ചു. ബാംഗ്ലൂരിന് 6 ജയം സഹിതം 12 പോയിന്റും കൊല്‍ക്കത്തയ്ക്ക് അഞ്ച് ജയം സഹിതം 10 പോയിന്റുമാണ് ഉള്ളത്.

ഫൈനല്‍ ഫോറിലേക്കുള്ള പോരാട്ടം ശക്തമാകുന്ന സാഹചര്യത്തില്‍ മത്സരം വിജയിക്കുക എന്നത് മാത്രമാവും ഇരു ടീമുകളും ലക്ഷ്യമിടുന്നത്. അബുദാബിയിലാണ് മത്സരം.

0Shares