
കാസര്‍കോട്: തെക്കിൽ-ആലട്ടി റോഡിൽ പള്ളത്തുങ്കാൽ മുതൽ കാഞ്ഞിരത്തുങ്കാൽ വരെ അഭിവൃദ്ധിപ്പെടുത്തൽ പ്രവൃത്തി പുരോഗമിക്കുന്നതിനാൽ ഡിസംബർ ഒന്നു മുതൽ ആറ് വരെ ഇതുവഴി ഗതാഗതം നിരോധിച്ചതായി അസി. എക്‌സിക്യുട്ടീവ് എൻജിനീയർ അറിയിച്ചു.

ഈ ദിവസങ്ങളില്‍ ഗതാഗതം കുറ്റിക്കോൽ-കാനത്തൂർ-ബോവിക്കാനം റോഡ്, എരിഞ്ഞിപ്പുഴ-കുണ്ടംകുഴി റോഡ് വഴിയും പള്ളത്തുങ്കാൽ-കൊട്ടോടി-കാഞ്ഞങ്ങാട് റോഡ് വഴിയും വാഹനങ്ങൾ വഴി തിരിച്ചുവിട്ട് ക്രമീകരിക്കുന്നതാണ്.
