Categories
‘നമുക്ക് അകലാം ഒരു കൈ അകലെ’ ; സന്ദേശവുമായി കാസർകോട് വയനാട് സൈക്കിൾ റൈഡുമായി ഡെയ്‌ലി റൈഡേഴ്സ് ക്ലബ്
ജനങ്ങൾക്ക് സാമൂഹിക അകലം പാലിക്കേണ്ടതിന്‍റെയും,സുരക്ഷാ മുന്‍കരുതല്‍ എടുക്കേണ്ടതിന്‍റെയും ബോധവൽക്കരണ ക്ലാസ്സ് എടുത്തു കൊണ്ടായിരിക്കും യാത്ര.
Trending News





കാസർകോട്: കോവിഡ് 19 വ്യാപന സമയത്ത് വ്യത്യസ്തമായ ബോധവൽക്കരണ പരിപാടിയുമായി കാസര്‍കോട് നിന്നും വയനാട് ചുരം കയറി സൈക്കിൾ റൈഡ് തുടങ്ങിയിരിക്കുകയാണ് ഡെയ്‌ലി റൈഡേഴ്സ് ക്ലബ്ബിന്‍റെ സീനിയർ റൈഡേഴ്സ് ആയ ഷറഫ് എസ്. എം.കെയും അസർകളനാടും. തളങ്കര മാലിക്ദീനാർ മസ്ജിദ് പരിസരത്ത് നിന്നും ക്ലബ് പ്രസിഡന്റ് അഡ്വ. പി.എ ഫൈസലിന്‍റെ ഫ്ലാഗ് ഓഫ് ഓടുകുടി റൈഡ് ആരംഭിച്ചു.
Also Read

ജനങ്ങൾക്ക് സാമൂഹിക അകലം പാലിക്കേണ്ടതിന്‍റെയും,സുരക്ഷാ മുന്‍കരുതല്‍ എടുക്കേണ്ടതിന്‍റെയും ബോധവൽക്കരണ ക്ലാസ്സ് എടുത്തു കൊണ്ടായിരിക്കും യാത്ര. ചടങ്ങിൽ ക്ലബ് രക്ഷാധികാരി മൊയ്തീൻ പോയിനാച്ചി ക്ലബ് സെക്രട്ടറി അൻസാരി മീത്തൽ,വൈസ് പ്രസിഡന്റുമാരായ അസ്‌ലം സ്റ്റാർ, നിയാസ് ചട്ടഞ്ചാൽ, സെക്രെട്ടറിമാരായ റിയാസ് അടുകത്ത് വയൽ,സയ്ദ് ചെർക്കള,മജീദ് എഡ്‌റൂട്‌സ്,ഗഫൂർ ബെവിഞ്ച,റിയാസ് മെഹബൂബ്,ഹാരിസ് കൂരമ്പിൽ തുടങ്ങിയവർ സംബന്ധിച്ചു.

Sorry, there was a YouTube error.