പൊതുവിദ്യാഭ്യാസ മേഖലയില്‍ ഉണ്ടായിട്ടുള്ളത് വിപ്ലവകരമായ മാറ്റം: മന്ത്രി ഇ. ചന്ദ്രശേഖരന്‍

You are currently viewing പൊതുവിദ്യാഭ്യാസ മേഖലയില്‍ ഉണ്ടായിട്ടുള്ളത് വിപ്ലവകരമായ മാറ്റം:  മന്ത്രി ഇ. ചന്ദ്രശേഖരന്‍

കാസര്‍കോട്: പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞമെന്ന സര്‍ക്കാര്‍ നയത്തിന്‍റെ അടിസ്ഥാനത്തില്‍ നിരന്തരമായ ഇടപെടലുകളിലൂടെ സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ മേഖലയില്‍ വിപ്ലവകരമായ മാറ്റമാണ് സംഭവിച്ചതെന്ന് റവന്യു-ഭവന നിര്‍മാണ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന്‍ പറഞ്ഞു. കാസര്‍കോട് മായിപ്പാടിയില്‍ ഡയറ്റിന് വേണ്ടി നിര്‍മിക്കുന്ന അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കിന്‍റെ നിര്‍മാണ പ്രവര്‍ത്തി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സുശക്തമായ ഭാവി സമൂഹത്തെ രൂപപ്പെടുത്താന്‍ നല്ല വിദ്യാഭ്യാസ സാഹചര്യം ഒരുക്കേണ്ടതുണ്ട്. ഭൗതിക സാഹചര്യം മാറ്റുന്നതിന് ആയിരം കോടിയലധികം രൂപയാണ് ചെലവഴിച്ച് കൊണ്ടിരിക്കുന്നത്.പ്രഭാകരന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് പ്രകാരം കാസര്‍കോട് ജില്ലയുടെ സമഗ്ര വികസനത്തിന് ഏകദേശം പന്ത്രണ്ടായിരം കോടി രൂപയുടെ പദ്ധതികള്‍ ആവശ്യമാണ്. ഇത്രയും വലിയ തുക കണ്ടെത്തുന്നതിന് സ്വകാര്യമേഖലകളെയടക്കം എല്ലാ വഴികളെയും ആലോചിക്കേണ്ടതുണ്ട്.

കാസര്‍കോട് വികസന പാക്കേജില്‍ വിദ്യാഭ്യാസ വികസനത്തിന് പ്രത്യേക പരിഗണന നല്‍കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. അധ്യാപകരെ വാര്‍ത്തെടുക്കുന്ന അധ്യാപകരുടെ കേന്ദ്രമായ ഡയറ്റില്‍ വിശാലമായ സൗകര്യങ്ങളോടെ പുതിയ കെട്ടിടം വരുന്നത് അധ്യാപക സമൂഹത്തിന് കൂടുതല്‍ ഊര്‍ജം നല്‍കുമെന്നും കാസര്‍കോടിന്‍റെ വിദ്യാഭ്യാസ മേഖലയ്ക്ക് മുതല്‍ കൂട്ടായി മാറുമെന്നും അദ്ദേഹം പറഞ്ഞു.

0Shares