കരവിരുതിൽ കുഞ്ഞു ശില്പികളും കുട്ടി ശാസ്ത്രജ്ഞരും; റവന്യൂ ജില്ലാ സ്‌കൂള്‍ ശാസ്‌ത്ര ഉത്സവത്തിന് കൊടിയിറങ്ങി; സംസ്ഥാന മേള നവംബർ അവസാനവാരം

You are currently viewing കരവിരുതിൽ കുഞ്ഞു ശില്പികളും കുട്ടി ശാസ്ത്രജ്ഞരും; റവന്യൂ ജില്ലാ സ്‌കൂള്‍ ശാസ്‌ത്ര ഉത്സവത്തിന് കൊടിയിറങ്ങി; സംസ്ഥാന മേള നവംബർ അവസാനവാരം

അമ്പലത്തറ / കാസര്‍കോട്: ചരിത്ര തേരോട്ടങ്ങൾക്ക് പേരുകേട്ട അമ്പലത്തറയിൽ റവന്യൂ ജില്ലാ സ്‌കൂള്‍ ശാസ്‌ത്രോത്സവത്തിന് കൊടിയിറങ്ങി. അമ്പലത്തറ ജി.വി.എച്ച്.എസ് സ്‌കൂൾ, ജി.എച്ച്.എസ്‌ പുല്ലൂർ- ഇരിയ എന്നിവിടങ്ങളിലായാണ് ജില്ലാ മേള നടന്നത്. മേളയുടെ ഭാഗമായുള്ള ശാസ്ത്ര നാടകം രണ്ടിന് രാവിലെ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്നിരുന്നു.

രണ്ട് ദിവസങ്ങളിലായി നടന്ന മേളയില്‍ 2500 ഓളം മത്സരാര്‍ത്ഥികളും രക്ഷിതാക്കളും അധ്യാപകരും പൊതുജനങ്ങളും അടക്കം 6500ഓളം ആളുകൾ അമ്പലത്തറയിലേക്ക് എത്തിചേർന്നു. അഞ്ചു വിഭാഗങ്ങളിലായി 136 ഇനങ്ങളിലാണ് മത്സരം നടന്നത്.

ആതിഥേയ വിദ്യാലയമായ ജി.വി.എച്ച്.എസ്.എസ് അമ്പലത്തറയ്ക്ക് പുറമേ ജി.എച്ച്.എസ് പുല്ലൂര്‍- പെരിയയിൽ സാമൂഹ്യ ശാസ്ത്രമേളയ്ക്ക് വേദിയായി.

പൂര്‍ണമായും ഹരിത പ്രോട്ടോകോള്‍ പാലിച്ചു കൊണ്ടാണ് മേള നടന്നത്. 18 ഓളം സബ് കമ്മിറ്റികള്‍ മേളയുടെ വിജയത്തിനായി പ്രവര്‍ത്തിച്ചു. ആദ്യമായി അമ്പലത്തറയിൽ ആതിഥ്യമരുളിയ ജില്ലാ ശാസ്ത്രമേള വന്‍ വിജയമാക്കാൻ ആവേശകരമായ പ്രവര്‍ത്തനങ്ങള്‍ നാടൊന്നാകെ ജനങ്ങൾ ഏറ്റെടുത്തിരുന്നു.

വിവിധ വകുപ്പ് ഉദ്യോഗസ്ഥരും അധ്യാപകരും രക്ഷിതാക്കളും മേളയുടെ വിജയത്തിനായി പ്രവർത്തനങ്ങൾ ഉത്തരവാദിത്വത്തോടെ നിറവേറ്റി.

സമാപന സമ്മേളനം ഉദുമ എം.എൽ.എ അഡ്വ സി.എച്ച് കുഞ്ഞമ്പു ഉദ്ഘാടനം ചെയ്‌തു. വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്‌തു. സംഘാടക സമിതി മുഖ്യ രക്ഷാധികാരി, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്‌ണൻ അധ്യക്ഷയായി. കാഞ്ഞങ്ങാട് നഗരസഭാ ചെയർപേഴ്‌സൺ കെ.വി സുജാത ടീച്ചർ അതിഥിയായി. പ്രോഗ്രാം കമ്മിറ്റി കൺവീനർ രാജേഷ് സ്‌കറിയ സ്വാഗതം പറഞ്ഞു.

0Shares