സർക്കാർ അനുമതി നിർബന്ധം; ഐ.എ.എസ്, ഐ.പി.എസ് ഉദ്യോഗസ്ഥര്‍ക്ക് അവാര്‍ഡുകള്‍ സ്വീകരിക്കുന്നതില്‍ നിയന്ത്രണം

  • Post category:news
  • Reading time:1 min read
You are currently viewing സർക്കാർ അനുമതി നിർബന്ധം; ഐ.എ.എസ്, ഐ.പി.എസ് ഉദ്യോഗസ്ഥര്‍ക്ക് അവാര്‍ഡുകള്‍ സ്വീകരിക്കുന്നതില്‍ നിയന്ത്രണം

ഐ.എ.എസ്, ഐ.പി.എസ് ഉദ്യോഗസ്ഥര്‍ സ്വകാര്യ സ്ഥാപനങ്ങളില്‍ നിന്നും വ്യക്തികളില്‍ നിന്നും അവാര്‍ഡുകള്‍ വാങ്ങുന്നതിനെതിരെ ചീഫ് സെക്രട്ടറി. സംസ്ഥാന സര്‍ക്കാരിൻ്റെ അനുമതിയില്ലാതെ നേരിട്ട് അപേക്ഷ നല്‍കി പല ഉദ്യോഗസ്ഥരും അവാര്‍ഡുകള്‍ വാങ്ങുന്നുണ്ടെന്ന് ചീഫ് സെക്രട്ടറി ആരോപിച്ചു.

ഇത് ഗുരുതരചട്ട ലംഘനമാണെന്നും ചീഫ് സെക്രട്ടറി പറഞ്ഞു. പൊതുഭരണ വകുപ്പ് മുഖേന മാത്രമേ അവാര്‍ഡുകള്‍ക്ക് അപേക്ഷ സമര്‍പ്പിക്കാവൂ. നേരിട്ട് പാരിതോഷികം സ്വീകരിക്കുന്നത് അച്ചടക്ക ലംഘനമായി കാണക്കാക്കുമെന്നും ചീഫ് സെക്രട്ടറി അറിയിച്ചു.

ശബരിമലയിലെ തിരക്ക് നിയന്ത്രണത്തിന് ഒരു സ്വകാര്യ സ്ഥാപനത്തില്‍ നിന്നും പത്തനംതിട്ട ജില്ലാ കളക്ടര്‍ അവാര്‍ഡ് വാങ്ങിയിരുന്നു. ഇതിനെതിരെ ഐ.പി.എസ് ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് വ്യാപക പ്രതിഷേധം ഉയര്‍ന്നതോടെയാണ് ചീഫ് സെക്രട്ടറിയുടെ ഉത്തരവ്.

0Shares