ഇന്ത്യയിലെ ഏറ്റവും മൂല്യം കൂടിയ കറന്‍സിയായ 2000 രൂപ നോട്ടിന്‍റെ വിതരണം നിര്‍ത്തി റിസര്‍വ് ബാങ്ക്

  • Post category:business / news
  • Reading time:1 min read
You are currently viewing ഇന്ത്യയിലെ ഏറ്റവും മൂല്യം കൂടിയ കറന്‍സിയായ 2000 രൂപ നോട്ടിന്‍റെ വിതരണം നിര്‍ത്തി റിസര്‍വ് ബാങ്ക്

നോട്ടുനിരോധനത്തിന് ശേഷം റിസര്‍വ് ബാങ്ക് പുറത്തിറക്കിയ കറന്‍സിയാണ് 2000 രൂപ. ഇന്ത്യയിലെ ഏറ്റവും മൂല്യം കൂടിയ കറന്‍സി. എന്നാല്‍ 2021-22 സാമ്പത്തിക വര്‍ഷത്തിലും പുതിയ 2000 രൂപ നോട്ടുകള്‍ വിതരണം ചെയ്യില്ലെന്ന് റിസര്‍വ് ബാങ്ക് അറിയിച്ചു.

രാജ്യത്തെ ഏറ്റവും മൂല്യമേറിയ കറന്‍സിയുടെ വിതരണം 2019 മുതല്‍ നിര്‍ത്തിവെച്ചിരിക്കുകയാണെന്ന് റിസര്‍വ് ബാങ്കിന്‍റെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറയുന്നു. രാജ്യത്ത് പ്രചാരത്തിലുള്ള ഏറ്റവും മൂല്യമുള്ള കറന്‍സികള്‍ നിലവില്‍ 500 രൂപ നോട്ടും 2000 രൂപ നോട്ടുമാണ്. നിലവില്‍ വിപണിയിലുള്ള ഈ രണ്ട് കറന്‍സികളുടെയും മൂല്യം ആകെ പ്രചാരത്തിലുള്ള കറന്‍സികളുടെ മൂല്യത്തിന്‍റെ 85.7 ശതമാനം വരും.

ഇതിനാലാണ് രാജ്യത്തെ 2000 രൂപ നോട്ടിന്‍റെ വിതരണം റിസര്‍വ് ബാങ്ക് കുറച്ചിരിക്കുന്നത്. 2020 ല്‍ തന്നെ ഈ നോട്ടിന്‍റെ അച്ചടി ബാങ്ക് നിര്‍ത്തിവെച്ചിരുന്നു. സുരക്ഷാ കാരണങ്ങള്‍ ഉയര്‍ത്തിയാണ് റിസര്‍വ് ബാങ്ക് മൂല്യമേറിയ കറന്‍സിയുടെ അച്ചടി നിര്‍ത്തിയതെന്നും സൂചനയുണ്ട്.

0Shares