
നെല്ലിക്കട്ട/ കാസർകോട് : പി.ബി.എം ഇംഗ്ലീഷ് മീഡിയം ഹയർ സെക്കൻഡറി സ്കൂളിൽ രാജ്യത്തിന്‍റെ 72 റിപ്പബ്ലിക് ദിനം കഴിഞ്ഞ ദിവസം ആഘോഷിച്ചു. പി.ബി.എം ട്രസ്റ്റ് ചെയർമാനും ജില്ലാ പഞ്ചായത്ത് മെമ്പറു മായ പി.ബി. ഷഫീഖ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് വ.ബി.ക്കെ മുഹമ്മദ് കുഞ്ഞി ഹാജി അധ്യക്ഷത വഹിച്ചു.

സ്കൂൾ മാനേജർ ഇ. അബൂബക്കർ ഹാജി , സ്കൂൾ പ്രിൻസിപ്പൽ നിസാം ബോവിക്കാനം, അഡ്മിനിസ്ട്രേറ്റർ മക്കാർ മാസ്റ്റർ, ഏലിയാമ്മ ടീച്ചർ തുടങ്ങിയവർ സംസാരിച്ചു . എസ്എസ്എൽസി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് വാങ്ങിയ വിദ്യാർഥികൾക്കും എൽ. എസ്. എസ് സ്കോളർഷിപ്പ് നേടിയ വിദ്യാർത്ഥികൾക്കും ഉപഹാരം നൽകി.
