
കാസർകോട്: നീലേശ്വരം നഗരസഭയിലെ ജനപ്രതിനിധികളും ജീവനക്കാരും ബുധനാഴ്ചകളില്‍ ഖാദി വസ്ത്രം ധരിച്ച് ഓഫീസിലെത്താന്‍ തീരുമാനിച്ചു. ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാനായി ചുമതലയേറ്റ ശേഷം ആദ്യമായി നഗരസഭാ ഓഫീസിലെത്തിയ പി.ജയരാജനെ ചെയര്‍പേഴ്‌സണ്‍ ടി. വി ശാന്തയുടെ നേതൃത്വത്തില്‍ കൗണ്‍സിലര്‍മാരും ജീവനക്കാരും ചേര്‍ന്ന് സ്വീകരിച്ചു.

സംസ്ഥാന ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി. ജയരാജന്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ ടി. വി ശാന്തയ്ക്ക് ഖാദി വസ്ത്രം കൈമാറിക്കൊണ്ട് പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. ചെയര്‍ പേഴ്‌സൻ്റെ അധ്യക്ഷതയില്‍ നഗരസഭാ അനക്‌സ് ഹാളില്‍ നടന്ന ചടങ്ങില്‍ വൈസ് ചെയര്‍മാന്‍ പി.പി. മുഹമ്മദ് റാഫി സ്വാഗതം പറഞ്ഞു.
സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍മാരായ വി. ഗൗരി, പി. സുഭാഷ്, കെ.പി.രവീന്ദ്രന്‍, ടി.പി. ലത, കൗണ്‍സിലര്‍മാരായ ഇ. ഷജീര്‍, പി. ഭാര്‍ഗവി, റഫീക് കോട്ടപ്പുറം, ഷംസുദീന്‍ അറിഞ്ചിറ, വി. അബൂബക്കര്‍ എന്നിവര്‍ സംസാരിച്ചു. സെക്രട്ടറി എ. ഫിറോസ് ഖാന്‍ നന്ദി പറഞ്ഞു.
