ഉമ്മന്‍ ചാണ്ടിക്കും ചെന്നിത്തലയ്ക്കും എതിരായ പരാമര്‍ശം; രാജ്‌മോഹന്‍ ഉണ്ണിത്താനോട് വിശദീകരണം തേടി കെ.പി.സി.സി

  • Post category:news
  • Reading time:1 min read
You are currently viewing ഉമ്മന്‍ ചാണ്ടിക്കും ചെന്നിത്തലയ്ക്കും എതിരായ പരാമര്‍ശം; രാജ്‌മോഹന്‍ ഉണ്ണിത്താനോട് വിശദീകരണം തേടി കെ.പി.സി.സി

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ ഉമ്മന്‍ ചാണ്ടിക്കെതിരെയും രമേശ് ചെന്നിത്തലക്കെതിരെയും നടത്തിയ പരാമര്‍ശത്തില്‍ കെ.പി.സി.സി രാജ്മോഹന്‍ ഉണ്ണിത്താനോട് വിശദീകരണം തേടി. ഉമ്മന്‍ ചാണ്ടിയുമായും രമേശ് ചെന്നിത്തലയുമായും നേതൃത്വം നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് നടപടി. ഡി.സി.സി. പ്രസിഡന്റ് നിയമനത്തില്‍ കൂടിയാലോചനകള്‍ നടന്നില്ല എന്ന് പറഞ്ഞ ഉമ്മന്‍ ചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്കുമെതിരെ കഴിഞ്ഞ ചൊവ്വാഴ്ചയാണ് രാജ്മോഹന്‍ ഉണ്ണിത്താന്‍ ആഞ്ഞടിച്ചത്.

എന്നാല്‍ സംസ്ഥാന കോണ്‍ഗ്രസിലെ ഏറ്റവും മുതിര്‍ന്ന രണ്ട് നേതാക്കള്‍ക്കെതിരെ ഈ തരത്തില്‍ പ്രതികരിച്ചതില്‍ കെ.സുധാകരടക്കം ഉണ്ണിത്താനെ തള്ളിപ്പറഞ്ഞിരുന്നു. എന്നാല്‍ ഉണ്ണിത്താന്‍റെ വിശദീകരണം പലപ്പോഴും മുന്നറിയിപ്പുകള്‍ക്ക് വഴിമാറി. ഉമ്മന്‍ ചാണ്ടിയുടെ മനസ്സ് വേദനിപ്പിക്കുന്ന യാതൊരു പ്രവര്‍ത്തിയും തന്‍റെ ഭാഗത്തു നിന്ന് ഉണ്ടാകില്ല എന്ന് പറയുമ്പോഴും, നേതൃമാറ്റം ഉണ്ടായെന്നും പുതിയ ആളുകള്‍ക്ക് പ്രവര്‍ത്തിക്കാന്‍ അവസരവും സമയവും കൊടുക്കണമെന്നും ഉണ്ണിത്താന്‍ പറഞ്ഞിരുന്നു.

0Shares