രാജ്യത്ത് കോവിഡ് കേസുകള്‍ കുറയുന്ന ആശ്വാസവാർത്ത; 18 ശതമാനത്തിൻ്റെ ഇടിവ്; പുതുതായി 2568 പേര്‍ക്ക് മാത്രം വൈറസ് ബാധ

  • Post category:health / news
  • Reading time:1 min read
You are currently viewing രാജ്യത്ത് കോവിഡ് കേസുകള്‍ കുറയുന്ന ആശ്വാസവാർത്ത; 18 ശതമാനത്തിൻ്റെ  ഇടിവ്; പുതുതായി 2568 പേര്‍ക്ക് മാത്രം വൈറസ് ബാധ

രാജ്യത്ത് കോവിഡ് കേസുകള്‍ കുറയുന്നു. 24 മണിക്കൂറിനിടെ 2,568 പേര്‍ക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം 3000ന് മുകളിലായിരുന്നു കോവിഡ് കേസുകള്‍. അന്നത്തെക്കാൾ കോവിഡ് കേസുകളില്‍ 18.7 ശതമാനത്തിൻ്റെ ഇടിവാണ് രേഖപ്പെടുത്തിയത്.

നിലവില്‍ 19,147 പേരാണ് ചികിത്സയില്‍ കഴിയുന്നത്. 2911 പേര്‍ കൂടി രോഗമുക്തി നേടിയതായും 20 പേര്‍ വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയത്തിൻ്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. ഡല്‍ഹിയിലാണ് ഏറ്റവുമധികം കോവിഡ് കേസുകള്‍. 1076 പേര്‍ക്കാണ് പുതുതായി രോഗബാധ കണ്ടെത്തിയത്. ഹരിയാന 439, കേരളം 250, ഉത്തര്‍പ്രദേശ് 193 എന്നിങ്ങനെയാണ് മറ്റു സംസ്ഥാനങ്ങളിലെ രോഗബാധ.

0Shares