വിശ്വാസികൾക്കും പരീക്ഷകളില്‍ പങ്കെടുക്കുന്നതിനും അനുമതി; ഞായറാഴ്ചകളിലെ സമ്പൂര്‍ണ്ണ ലോക്ക്ഡൗണില്‍ ഇളവ് ഇങ്ങിനെ

  • Post category:news
  • Reading time:1 min read
You are currently viewing വിശ്വാസികൾക്കും പരീക്ഷകളില്‍ പങ്കെടുക്കുന്നതിനും അനുമതി; ഞായറാഴ്ചകളിലെ സമ്പൂര്‍ണ്ണ ലോക്ക്ഡൗണില്‍ ഇളവ് ഇങ്ങിനെ

സംസ്ഥാനത്ത് ഞായറാഴ്ചകളിലെ സമ്പൂര്‍ണ്ണ ലോക്ക്ഡൗണില്‍ ഇളവ്. ആരാധനാലയങ്ങളില്‍ പോകുന്നവര്‍ക്കും പരീക്ഷകളില്‍ പങ്കെടുക്കുന്നതിനും യാത്രയ്ക്ക് അനുമതി നല്‍കി. സാമൂഹിക അകലം പാലിക്കല്‍, മാസ്‌ക് ധരിക്കല്‍ തുടങ്ങിയ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. ഈ മാസം എട്ടുമുതല്‍ ആരാധനാലയങ്ങള്‍ തുറക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.

ഈ സാഹചര്യത്തില്‍ പുരോഹിതര്‍ക്കും വിശ്വാസികള്‍ക്കും ലോക്ക്ഡൗണില്‍ ഇളവ് അനുവദിക്കാന്‍ തീരുമാനിക്കുകയായിരുന്നു. കെ-മാറ്റ്, എംബിഎ, എല്‍.എല്‍.ബി തുടങ്ങിയ പരീക്ഷകള്‍ ഞായറാഴ്ച തീരുമാനിച്ചിരുന്നു.

സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ നടപ്പാക്കിയാല്‍ എങ്ങനെ പരീക്ഷ എഴുതും എന്നതില്‍ ആശയക്കുഴപ്പം ഉടലെടുത്തിരുന്നു. ഇതു കൂടി കണക്കിലെടുത്താണ് പൊതുഭരണ വകുപ്പ് പുതിയ ഉത്തരവ് ഇറക്കിയിട്ടുള്ളത്.

0Shares