ശതാബ്‌ദി ആഘോഷ വായന വസന്തം; പുല്ലൂർ ഗവൺമെണ്ട് യു.പി സ്‌കൂളിൽ സംഘടിപ്പിച്ചു

You are currently viewing ശതാബ്‌ദി ആഘോഷ വായന വസന്തം; പുല്ലൂർ ഗവൺമെണ്ട് യു.പി സ്‌കൂളിൽ സംഘടിപ്പിച്ചു

പെരിയ / കാസർകോട്: പുല്ലൂർ ഗവൺമെണ്ട് യു.പി സ്‌കൂൾ ശതാബ്‌ദി ആഘോഷത്തിൻ്റെ ഭാഗമായി വായന വസന്തം പരിപാടി സംഘടിപ്പിച്ചു. പുല്ലൂർ പെരിയ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.കെ അരവിന്ദാക്ഷൻ വായനാ വസന്തം ഉദ്ഘാടനം ചെയ്‌തു. വിദ്യാരംഗത്തിൻ്റെ ഉദ്ഘാടനം യുവകവിയും മുഖ്യാതിഥിയുമായ പ്രകാശൻ ചെന്തളം നിർവഹിച്ചു.

യുവകവിയെ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പൊന്നാട അയണിയിച്ച് ആദരിച്ചു. പുല്ലൂർ പെരിയ ഗ്രാമപഞ്ചായത്ത് മെമ്പർ ടി.വി കരിയൻ അധ്യക്ഷനായി.

പ്രധാന അധ്യാപകൻ പി.ജനാർദ്ദനൻ, പി.ടി.എ പ്രസിഡണ്ട് കെ.ബാബു, പി.ടി.എ വൈസ്. പ്രസിഡണ്ട് പ്രകാശൻ കാനത്തിൽ പ്രോഗ്രാം കമ്മിറ്റി ചെയർമാൻ എ.ടി ശശി, മദർ പി.ടി.എ പ്രസിഡണ്ട് കെ.നിഷ എസ്.എം.സി ചെയർമാൻ എ.ഷാജി എന്നിവർ സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറിയും പ്രോഗ്രാം കമ്മിറ്റി കൺവീനറുമായ എം.വി രവീന്ദ്രൻ സ്വാഗതവും വിദ്യാരംഗം കോർഡിനേറ്റർ ടി. ഇ ശ്രീന നന്ദിയും പറഞ്ഞു.

0Shares