
കാസർകോട്: വായനാദിനത്തോടനുബന്ധിച്ച് കാസർകോട് നഗരസഭ സംഘടിപ്പിച്ച ”വീട്ടിലൊരു കുഞ്ഞു ലൈബ്രറി” മത്സരത്തിൽ ഒന്നും രണ്ടും സ്ഥാനം നേടിയവർക്കും പങ്കെടുത്തവർക്കുമുള്ള അനുമോദനം ഈ മാസം 19ന് 2.30 മണിക്ക് കാസർകോട് മുനിസിപ്പൽ ലൈബ്രറി റീഡിംഗ് റൂമിൽ വെച്ച് നടക്കും. മുനിസിപ്പൽ ചെയർമാൻ അഡ്വ. വി.എം മുനീർ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ കാസർകോട് എം.എൽ.എ എൻ.എ നെല്ലിക്കുന്ന് ഉദ്ഘാടനം നിർവ്വഹിക്കും.

സാഹിത്യവേദി പ്രസിഡന്റ് റഹ്‌മാൻ തായലങ്ങാടി മുഖ്യപ്രഭാഷണം നടത്തും. നഗരസഭാ മുൻ ചെയർപേഴ്സൺ ബീഫാത്തിമ ഇബ്രാഹിം, മുൻ വൈസ് ചെയർമാൻ എ. അബ്ദുൽ റഹിമാൻ, വൈസ് ചെയർപേഴ്സൺ ഷംസീദ ഫിറോസ്, സ്ഥിരം സമിതി അംഗങ്ങളായ അബ്ബാസ് ബീഗം, ഖാലിദ് പച്ചക്കാട്, റീത്ത ആർ, രജനി ആർ, കൗൺസിലർമാരായ സവിത, ലളിത എം, രഞ്ജിത എ, നഗരസഭാ സെക്രട്ടറി ബിജു എസ്, ദാമോദരൻ (താലൂക്ക് ലൈബ്രറി കൗൺസിൽ), സ്കാനിയ ബെദിര (കോലായി), ടി.എ ഷാഫി (ഉത്തരദേശം), പ്രസ്സ് കബ്ല് പ്രസിഡന്റ് മുഹമ്മദ് ഹാഷിം, ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ. രാജാറാം തുടങ്ങിയവർ ചടങ്ങിൽ സംബന്ധിക്കും.
