ക്ലാസ്മേറ്റ്സിലെ ‘റസിയ’ വീണ്ടും സിനിമയിലേക്ക്; ‘ആയിഷ’എന്ന ചിത്രത്തിലെ രണ്ടാമത്തെ ക്യാരക്ടര്‍ പോസ്റ്റര്‍ റിലീസായി

  • Post category:entertainment
  • Reading time:1 min read
You are currently viewing ക്ലാസ്മേറ്റ്സിലെ ‘റസിയ’ വീണ്ടും സിനിമയിലേക്ക്; ‘ആയിഷ’എന്ന ചിത്രത്തിലെ രണ്ടാമത്തെ ക്യാരക്ടര്‍ പോസ്റ്റര്‍ റിലീസായി

മഞ്ജു വാര്യര്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ആദ്യത്തെ ഇന്‍ഡോ-അറബിക് ചിത്രമായ ‘ആയിഷ’എന്ന ചിത്രത്തിലെ രണ്ടാമത്തെ ക്യാരക്ടര്‍ പോസ്റ്റര്‍ റിലീസായി. രാധിക അവതരിപ്പിക്കുന്ന നിഷ എന്ന കഥാപാത്രത്തിൻ്റെ ക്യാരക്റ്റര്‍ പോസ്റ്ററാണ് റിലീസായത്.

ക്ലാസ്മേറ്റ്സ്‌ എന്ന ഒരൊറ്റ ചിത്രം മതി മലയാളികള്‍ക്ക്‌ രാധികയെന്ന നടിയെ ഓര്‍ക്കാന്‍.ഖല്‍ബിലെ വെണ്ണിലാവുമായ്‌ കാമുകന്മാരുടെ ഹൃദയം കവര്‍ന്ന റസിയ്‌ക്ക് ശേഷം രാധികയുടെ ഏറ്റവും വ്യത്യസ്തമായ വേഷമായ്‌രിക്കും നിഷ. ജനുവരി ഇരുപതിന് മാജിക് ഫ്രെയിംസ് ” ആയിഷ ” പ്രദര്‍ശനത്തിനെത്തിക്കുന്നു.

അറബിക് മലയാളം ഭാഷകളില്‍ ചിത്രീകരിച്ച സിനിമയിലെ എഴുപതു ശതമാനത്തോളം അഭിനേതാക്കളും മറ്റു രാജ്യക്കാരാണ്. മഞ്ജു വാര്യര്‍ക്കു പുറമെ രാധിക, സജ്‌ന, പൂര്‍ണിമ, ലത്തീഫ (ടുണീഷ്യ), സലാമ (യു.എ.ഇ.), ജെന്നിഫര്‍ (ഫിലിപ്പൈന്‍സ്), സറഫീന (നൈജീരിയ), സുമയ്യ (യമന്‍), ഇസ്ലാം (സിറിയ) തുടങ്ങിയ വിദേശ താരങ്ങളും അണിനിരക്കുന്നു.

0Shares