രവീണ ടണ്ടന്‍ മദ്യപിച്ചിട്ടില്ല, കാര്‍ ആരെയും ഇടിച്ചില്ല; പരാതി വ്യാജമെന്ന് മുംബൈ പൊലീസ്, കഴിഞ്ഞ ദിവസമാണ് നടിക്കെതിരെ പൊലീസിന് പരാതി ലഭിച്ചത്

  • Post category:national / news
  • Reading time:1 min read
You are currently viewing രവീണ ടണ്ടന്‍ മദ്യപിച്ചിട്ടില്ല, കാര്‍ ആരെയും ഇടിച്ചില്ല; പരാതി വ്യാജമെന്ന് മുംബൈ പൊലീസ്, കഴിഞ്ഞ ദിവസമാണ് നടിക്കെതിരെ പൊലീസിന് പരാതി ലഭിച്ചത്

മുംബൈ: ബോളുവുഡ് നടി രവീണ ടണ്ടൻ്റെ കാറിടിച്ച് സ്ത്രീകള്‍ക്ക് പരിക്കേറ്റെന്ന പരാതി വ്യാജമാണെന്ന് മുംബൈ പൊലീസ്. സി.സി.ടി.വി ഉള്‍പ്പടെ പരിശോധിച്ചതിന് ശേഷമാണ് പരാതി വ്യാജമാണെന്ന് പൊലീസ് അറിയിച്ചത്.

നടിക്കെതിരെ കഴിഞ്ഞ ദിവസമാണ് അമിത വേഗതയില്‍ മദ്യപിച്ച് വാഹനമോടിച്ചെന്നും നാട്ടുകാരെ അപമാനിച്ചെച്ചെന്നുമുള്ള പരാതി ഉയര്‍ന്നത്. പരാതിക്കാരന്‍ വ്യാജ പരാതിയാണ് നല്‍കിയതെന്നും പ്രദേശത്തെ മുഴുവന്‍ സി.സി.ടി.വി ദൃശ്യങ്ങളും പരിശോധിച്ചുവെന്നും പൊലീസ് പറഞ്ഞു.

മുംബൈ ബാന്ദ്രയിലായിരുന്നു സംഭവം. പരാതി നല്‍കിയ കുടുംബം റോഡ് മുറിച്ചു കടക്കുമ്പോള്‍ നടിയുടെ ഡ്രൈവര്‍ കാര്‍ റോഡില്‍ നിന്ന് റിവേഴ്‌സ് എടുക്കുകയായിരുന്നു. കാറിന് പിന്നില്‍ ആളുണ്ടോ എന്ന് പരിശോധിക്കണമെന്ന് ഒരു യുവതി ഡ്രൈവറോട് പറയുകയും ഇതുമായി ബന്ധപ്പെട്ട് ചെറിയ തര്‍ക്കം നടന്നു.

പിന്നാലെ ഡ്രൈവര്‍ കാര്‍ നടിയുടെ വീട്ടിലേക്ക് കയറ്റി. എന്നാല്‍ പിന്നീട് തര്‍ക്കം രൂക്ഷമാകുകയും ഈ സമയത്താണ് രവീണ സംഭവ സ്ഥലത്തെത്തി ഇടപെടുന്നത്. തൻ്റെ ഡ്രൈവറെ രക്ഷിക്കാന്‍ ശ്രമിക്കുകയും ചെയ്‌തു. എന്നാല്‍ തര്‍ക്കം വാക്കേറ്റത്തിലേക്കും അധിക്ഷേപത്തിലേക്കും നീങ്ങുകയായിരുന്നു. ഇരു കൂട്ടരും ഇത് സംബന്ധിച്ച് ഖാര്‍ പൊലീസ് സ്റ്റേഷനിലെത്തി പരാതികള്‍ എഴുതി നല്‍കിയിരുന്നു.എന്നാല്‍ പിന്നീട് രണ്ടു പരാതികളും പിന്‍വലിച്ചതായി ഡി.സി.പി രാജ് തിലക് റോഷന്‍ പറഞ്ഞു.

തനിക്കെതിരെയുള്ള പരാതി വ്യാജമാണെന്ന് സോഷ്യല്‍ മീഡിയയിലൂടെ രവീണയും പ്രതികരിച്ചിരുന്നു. നേരത്തെ നടിയെ ആള്‍ക്കൂട്ടം അധിക്ഷേപിക്കുന്നതും എന്നെ തല്ലരുതെന്ന് പറയുന്ന വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. സത്യം എന്താണെന്നറിയാതെ പലരും സോഷ്യൽ മീഡിയയിൽ മോശം പ്രചാരണങ്ങൾ നടത്തിയതിലുള്ള വിഷമത്തിലാണ് ഇപ്പോൾ രവീണ ടണ്ടന്‍.

0Shares