എലിയെ വാലില്‍ കല്ല് കെട്ടിത്തൂക്കി അഴുക്കുചാലില്‍ മുക്കിക്കൊന്നു; യുവാവിനെതിരെ പോലീസ് കേസെടുത്തു

  • Post category:national / news
  • Reading time:1 min read
You are currently viewing എലിയെ വാലില്‍ കല്ല് കെട്ടിത്തൂക്കി അഴുക്കുചാലില്‍ മുക്കിക്കൊന്നു; യുവാവിനെതിരെ പോലീസ് കേസെടുത്തു

എലിയെ വാലില്‍ കല്ല് കെട്ടിത്തൂക്കി അഴുക്കുചാലില്‍ മുക്കിക്കൊന്നതിന് യുവാവിനെതിരെ പോലീസ് കേസെടുത്തു. മൃഗങ്ങളോടുള്ള ക്രൂരത തടയല്‍ നിയമപ്രകാരമാണ് കേസെടുത്തിയിരിക്കുന്നത്. ഉത്തര്‍പ്രദേശിലെ ബുദുവാനില്‍ മനോജ് എന്ന യുവാവിനെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്.

വികേന്ദ്രശര്‍മ എന്ന മൃഗസ്‌നേഹിയാണ് പരാതിക്കാരന്‍. ഇയാളുടെ പരാതിയില്‍ എലിയെ ഫോറന്‍സിക് പരിശോധനയ്ക്കായി ബുദുവാനിലെ മൃഗാശുപത്രിയിലേക്കും പിന്നീട് ബറേലിയിലെ ഇന്ത്യന്‍ വെറ്ററിനറി റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലേക്കും അയച്ചതായി പോലീസ് പറഞ്ഞു.

ബുദുവാനിലെ ആശുപത്രി അധികൃതര്‍ പരിശോധന നടത്താന്‍ വിസമ്മതിച്ചതിനെത്തുടര്‍ന്നാണ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് കൊണ്ടുപോയത്. മനോജിനെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു.

0Shares