ബോളിവുഡിലേയ്ക്കും എത്തി രശ്മിക മന്ദാന; അരങ്ങേറ്റം അമിതാഭ് ബച്ചനൊപ്പം

  • Post category:entertainment
  • Reading time:1 min read
You are currently viewing ബോളിവുഡിലേയ്ക്കും എത്തി രശ്മിക മന്ദാന; അരങ്ങേറ്റം അമിതാഭ് ബച്ചനൊപ്പം

ആറ് വര്‍ഷത്തെ തെന്നിന്ത്യൻ സിനിമാ കരിയറിനിടയില്‍ കന്നഡയിലും തെലുങ്കിലും തമിഴിലുമായി 15 ചിത്രങ്ങള്‍ രശ്മിക പൂര്‍ത്തിയാക്കി കഴിഞ്ഞു. ഇപ്പോഴിതാ ബോളിവുഡിലേയ്ക്കും എത്തിയിരിക്കുകയാണ് താരം. അമിതാഭ് ബച്ചനൊപ്പമാണ് താരം ബോളിവുഡിലേയ്ക്ക് എത്തുന്നത്.

ഗുഡ്‌ബൈ എന്നു പേരിട്ടിരിക്കുന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പുറത്തെത്തി. ഫാമിലി കോമഡി ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ചില്ലര്‍ പാര്‍ട്ടിയും ക്വീനുമൊക്കെ ഒരുക്കിയ വികാസ് ബാല്‍ ആണ്.

വികാസിന്റേത് തന്നെയാണ് ചിത്രത്തിന്റെ രചനയും. നീന ഗുപ്ത, സുനില്‍ ഗ്രോവര്‍, പാവൈല്‍ ഗുലാത്തി, ഷിവിന്‍ നരംഗ്, സാഹില്‍ മെഹ്ത, അഭിഷേക് ഖാന്‍, എല്ലി അവ്‌റാം, ടീട്ടു വര്‍മ്മ, പായല്‍ ഥാപ്പ, രജ്!നി ബസുമടരി, ഷയാങ്ക് ശുക്ല, ഹന്‍സ സിംഗ് എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

0Shares