മദ്യപിക്കാറുണ്ട്, ബോധം പോവും വരെ കഴിക്കാറില്ല; പാര്‍ട്ടികള്‍ക്ക് പോവാറുണ്ട്; രഞ്ജിനി ഹരിദാസ് തുറന്ന് പറയുന്നു

  • Post category:entertainment / news
  • Reading time:1 min read
You are currently viewing മദ്യപിക്കാറുണ്ട്, ബോധം പോവും വരെ കഴിക്കാറില്ല; പാര്‍ട്ടികള്‍ക്ക് പോവാറുണ്ട്;  രഞ്ജിനി ഹരിദാസ് തുറന്ന് പറയുന്നു

തന്‍റെ മദ്യപാന ശീലത്തെക്കുറിച്ച് പറയുന്ന അവതാരകയും നടിയുമായ രഞ്ജിനി ഹരിദാസിന്‍റെ അഭിമുഖത്തിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ വീണ്ടും വൈറലായിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍. ആരും ചോദിച്ചിട്ടില്ല ജീവിതത്തിലിത് വരെ കേള്‍ക്കാത്ത, ആരും ചോദിക്കാത്ത ചോദ്യമാണ് ഇതെന്ന് പറഞ്ഞായിരുന്നു രഞ്ജിനി ഹരിദാസ് സംസാരിച്ചത്.

ഡിജെ പാര്‍ട്ടികളില്‍ സ്ഥിരമായി പങ്കെടുക്കാറുള്ള രഞ്ജിനി മദ്യപിച്ച് ബോധം കെട്ട് മറ്റുള്ളവര്‍ എടുത്ത് കൊണ്ടുപോവുന്ന സ്ഥിതിയുണ്ടായിട്ടില്ലേ, അതേക്കുറിച്ച് എന്താണ് പറയാനുള്ളതെന്നായിരുന്നു ഓഡിയന്‍സിലൊരാള്‍ ചോദിച്ചത്.

“അഭിമുഖങ്ങളില്‍ പങ്കെടുക്കുമ്പോഴെല്ലാം എന്തുകൊണ്ട് എന്നോട് ഈ ചോദ്യം ചോദിച്ചില്ലെന്ന് ആലോചിക്കാറുണ്ടായിരുന്നു. ബോധം കെട്ടിട്ടില്ല ഞാന്‍ കുടിക്കാറുണ്ട്. സുഹൃത്തുക്കള്‍ക്കൊപ്പം പാര്‍ട്ടികളില്‍ പങ്കെടുക്കാറുമുണ്ട്. ഇതുവരെ നിരവധി പാര്‍ട്ടികളില്‍ പങ്കെടുത്തിട്ടുണ്ടെങ്കിലും മദ്യപിച്ച് ബോധം കെട്ടിട്ടില്ല. ആരും എടുത്ത് കൊണ്ടുപോവേണ്ട അവസ്ഥയിലായിട്ടുമില്ല.

ബോധം കെട്ട് എടുത്തോണ്ട് പോയി എന്ന തരത്തിലുള്ള കഥകളൊക്കെ പ്രചരിക്കാറുണ്ട്. എവിടെ പാര്‍ട്ടിയുണ്ടോ, ഞാന്‍ പങ്കെടുക്കാറുണ്ട്. എന്‍റെ സമ്മര്‍ദ്ദം കുറക്കാനായി ഞാന്‍ മദ്യപിക്കാറും പാര്‍ട്ടികളില്‍ പങ്കെടുക്കാറുണ്ട്. മദ്യപിക്കാറില്ല എന്ന് ഞാന്‍ എവിടെയും പറഞ്ഞിട്ടില്ല.

കണ്ണൂരിലെ സംഭവത്തില്‍ ഞാന്‍ തെറി വിളിച്ചിരുന്നു. അതിന്‍റെ കാരണം നിങ്ങള്‍ അറിഞ്ഞിട്ടില്ലല്ലോ. എവിടെ, എപ്പോള്‍ എങ്ങനെ കഴിക്കണമെന്ന് എനിക്ക് കൃത്യമായി അറിയാം. എന്‍റെ അമ്മയ്ക്കും അറിയാം. അമ്മ അവിടെ ഇരിക്കുന്നുണ്ട്. എനിക്ക് എന്നെ നോക്കാനും മാനേജ് ചെയ്യാനും അറിയാം. എന്‍റെ സ്വാതന്ത്ര്യവും എനിക്ക് ഇഷ്ടവുമുള്ള കാര്യങ്ങളാണ് ഞാന്‍ ചെയ്യുന്നത്. ഇത് മറ്റാരേയും ബാധിക്കാറില്ല.”- രഞ്ജിനി പറയുന്നു . നാദിര്‍ഷയായിരുന്നു അവതാരകനായെത്തിയത്.

0Shares