ഞങ്ങളുടെ മുന്നണികാര്യം ഞങ്ങൾ തീരുമാനിച്ചോളാം; കോൺഗ്രസിന്‍റെ കാര്യത്തിൽ മുസ്‌ലിം ലീഗ് ഇടപെട്ടിട്ടില്ല; മുഖ്യമന്ത്രിക്ക് മറുപടിയുമായി രമേശ്‌ ചെന്നിത്തല

  • Post category:news
  • Reading time:1 min read
You are currently viewing ഞങ്ങളുടെ മുന്നണികാര്യം ഞങ്ങൾ തീരുമാനിച്ചോളാം; കോൺഗ്രസിന്‍റെ കാര്യത്തിൽ മുസ്‌ലിം ലീഗ് ഇടപെട്ടിട്ടില്ല; മുഖ്യമന്ത്രിക്ക് മറുപടിയുമായി രമേശ്‌ ചെന്നിത്തല

മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആഞ്ഞടിച്ച് രമേശ്‌ ചെന്നിത്തല. മുഖ്യമന്ത്രിയുടെ നിലവാരം ഇല്ലായ്മയാണ് മുഖ്യമന്ത്രിയുടെ ഫെയ്സ്ബുക് പോസ്റ്റെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. കോൺഗ്രസിന്‍റെ കാര്യത്തിൽ മുസ്‌ലിം ലീഗ് ഇടപെട്ടിട്ടില്ല. ഇത് ചീപ്പായിപ്പോയി.

മുഖ്യമന്ത്രി സ്ഥാനത്തിരുന്ന് ചെയ്യാൻ പാടില്ലാത്തതാണ് ഇതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ഇത് കേരളത്തിലെ ജനം മനസിലാക്കും. ശരിയായ രീതിയിൽ ജനം ഇതിന് മറുപടി നൽകും. ഞങ്ങളുടെ മുന്നണികാര്യം ഞങ്ങൾ തീരുമാനിച്ചോളാം പിണറായിയുടെ ഉപദേശം വേണ്ടെന്നും ചെന്നിത്തല പറഞ്ഞു.

യു.ഡി.എഫ് യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.തദ്ദേശ തെരഞ്ഞെടുപ്പിൽ പാളിച്ചകളുണ്ടായിട്ടുണ്ടെന്ന് തുറന്ന് സമ്മതിക്കുന്നതായി രമേശ് ചെന്നിത്തല പറഞ്ഞു. എന്നാല്‍ വർദ്ധിത വീര്യത്തോടെ പോരാടും. പാളിച്ചകൾ പരിശോധിക്കും.

ഈ തെരഞ്ഞെടുപ്പിലെ നേരിയ വിജയം കൊണ്ട് സർക്കാരിന്‍റെ എല്ലാ അഴിമതികളും വെള്ളപൂശാനാവില്ല. മാധ്യമങ്ങൾ കാര്യങ്ങൾ കണ്ണുതുറന്നുകാണണം എന്നും അദ്ദേഹം പറഞ്ഞു.

0Shares