നിയമസഭയിലെ ഏറ്റവും നല്ല പ്രതിപക്ഷ നേതാവാണ് രമേശ് ചെന്നിത്തല; പുറത്ത് അദ്ദേഹത്തോടൊപ്പം നിൽക്കാൻ ആളില്ല; അഭിപ്രായവുമായി പി.സി ജോർജ്

  • Post category:news
  • Reading time:1 min read
You are currently viewing നിയമസഭയിലെ ഏറ്റവും നല്ല പ്രതിപക്ഷ നേതാവാണ് രമേശ് ചെന്നിത്തല; പുറത്ത് അദ്ദേഹത്തോടൊപ്പം നിൽക്കാൻ ആളില്ല; അഭിപ്രായവുമായി പി.സി ജോർജ്

കേരളാ നിയമസഭയിലെ ഏറ്റവും നല്ല പ്രതിപക്ഷ നേതാവാണ് രമേശ് ചെന്നിത്തലയെന്ന് പി.സി ജോർജ് എം.എല്‍.എ. ഏഷ്യാനെറ്റ് ന്യൂസിന്‍റെ ന്യൂസ് അവർ ചർച്ചയിലായിരുന്നു പി.സി.ജോർജിന്‍റെ പ്രതികരണം. രമേശ് ചെന്നിത്തല പ്രതിപക്ഷ നേതാവെന്ന നിലയിൽ വളരെ വലിയ വിജയമാണെന്നും പക്ഷെ പുറത്ത് അത്ര വിജയമല്ലെന്ന് താൻ സമ്മതിക്കുന്നുവെന്നും ജോർജ് പറഞ്ഞു.

”നിയമസഭയിൽ ഇത്രയും നല്ല പ്രതിപക്ഷ നേതാവെന്ന് പറഞ്ഞ് രമേശ് ചെന്നിത്തലയ്ക്ക് സർട്ടിഫിക്കറ്റ് കൊടുക്കാൻ എനിക്കൊരു മടിയുമില്ല. അതൊരു സത്യമാണ്. പുറത്ത് അദ്ദേഹത്തോടൊപ്പം നിൽക്കാൻ ആളില്ല. കോൺഗ്രസ് പ്രവർത്തകരോട് അദ്ദേഹം സമരം ചെയ്യാൻ പറഞ്ഞാൽ രണ്ട് പേര് കാണും. ആള് കാണുകേല’, പി.സി ജോർജ് പറഞ്ഞു.

ഉമ്മൻചാണ്ടിയും ചെന്നിത്തലയും ഒറ്റക്കെട്ടായി നീങ്ങിയാൽ ഭരണം വീണ്ടും തിരികെ കിട്ടുമെന്നും പി.സി.ജോർജ് കൂട്ടിച്ചേർത്തു. തെരഞ്ഞെടുപ്പ് തോൽവിയ്ക്ക് പിന്നാലെ കോൺഗ്രസിനുള്ളിൽ നേതാക്കൾ പരസ്പരം രംഗത്തെത്തിയിരുന്നു.

0Shares