
കുണിയ/ കാസർകോട്: വിശുദ്ധ റമസാൻ വിശുദ്ധ ഖുർആൻ എന്ന ശീർഷകത്തിൽ കേരള മുസ്‌ലിം ജമാഅത്ത് സംഘടിപ്പിക്കുന്ന റമസാൻ ക്യാമ്പയിൻ ഭാഗമായി ഉദുമ സോൺ കമ്മിറ്റി കുണിയ താജുൽഉലമ സ്ക്വയറിൽ സംഘടിപ്പിക്കുന്ന റമസാൻ പ്രഭാഷണ വേദിക്ക് പതാക ഉയർന്നു. ത്രിദിന പ്രഭാഷണത്തിന് ഉടൻ തുടക്കമാകും. ജില്ലാ ജനറൽ സെക്രട്ടറി പള്ളങ്കോട് അബ്ദുൽ ഖാദർ മദനി പതാക ഉയർത്തിയതോടെ മൂന്ന് ദിവസത്തെ പ്രഭാഷണ വേദിക്ക് ആരംഭം കുറിക്കുകയായിരുന്നു.

എസ്. വൈ. എസ് ജില്ലാ ഉപാധ്യക്ഷൻ ബി. കെ അഹമ്മദ് മുസ്‌ലിയാർ പ്രാർഥന നടത്തി. സി. പി അബ്ദുല്ല ഹാജി, അശ്റഫ് കരിപ്പൊടി, അലി പൂച്ചക്കാട്, ബി. എ ശാഫി, ഹാശിം സഖാഫി, ശമീർ അമാനി, അബ്ദുൽ ജബ്ബാർ ജൗഹരി, മൻസൂർ കൈനോത്ത്, അബ്്ദുർറഹ്മാൻ തോട്ടം തുടങ്ങിയവർ സംബന്ധിച്ചു. പണ്ഡിതനും പ്രഭാഷകനുമായ സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ സി മുഹമ്മദ് ഫൈസിയാണ് രണ്ടു ദിവസങ്ങളിൽ പ്രഭാഷണം നടത്തുക. വിശുദ്ധ ഖുർആനിലെ ഇസ്റാഅ് അധ്യായത്തെ അധികരിച്ചാണ് പ്രഭാഷണം .
രാവിലെ ഒന്പതിന് കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ പ്രസിഡണ്ട് ബി. എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി പ്രഭാഷണ പരമ്പരയുടെ ഉദ്ഘാടനം നിർവഹിക്കും. സി. പി അബ്ദുല്ലഹാജി അധ്യക്ഷത വഹിക്കും. സയ്യിദ് കെ. പി. എസ് തങ്ങൾ, സി. എ ഹമീദ്, അബ്ദുൽ ഹകീം ഹാജി കളനാട്, കുണിയ അഅഹ്‌മദ് മുസ്‌ലിയാർ , ആബിദ് സഖാഫി മവ്വൽ തുടങ്ങിയവർ പ്രസംഗിക്കും. 11ന് രാവിലെ രാവിലെ കാട്ടിപ്പാറ അബ്ദുൽ ഖാദിർ സഖാഫി പ്രഭാഷണം നടത്തും.സൈനുൽ ആബിദീൻ കണ്ണവം തങ്ങളുടെ നേതൃത്വത്തിൽ നടക്കുന്ന മഹ്ളറത്തുൽ ബദരിയ്യയോടെ ക്യാമ്പയിൻ സമാപിക്കും.
