രക്ഷിത് ഷെട്ടി ചിത്രം ‘777 ചാര്‍ളി’ ഒടിടി റിലീസിന് തയ്യാറാവുന്നു

  • Post category:entertainment
  • Reading time:1 min read
You are currently viewing രക്ഷിത് ഷെട്ടി ചിത്രം ‘777 ചാര്‍ളി’ ഒടിടി റിലീസിന്  തയ്യാറാവുന്നു

കന്നഡ സൂപ്പർ സ്റ്റാർ രക്ഷിത് ഷെട്ടി പ്രധാന വേഷത്തിൽ അഭിനയിച്ച ചിത്രം ‘777 ചാർളി’ ജൂൺ 10 നാണ് റിലീസ് ചെയ്തത്. കിരൺ രാജ് സംവിധാനം ചെയ്ത ചിത്രം മലയാളം, കന്നഡ, തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളിലായി റിലീസ് ചെയ്തിരുന്നു. ചിത്രം ഇപ്പോൾ ഒടിടി റിലീസിന് തയ്യാറെടുക്കുകയാണ്. ഈ മാസം 29ന് വൂട്ട് സെലക്ടിൽ റിലീസ് ചെയ്യാനിരിക്കുകയാണ് ചിത്രം. ചാർളി എന്ന നായ്ക്കുട്ടി ധർമ്മ എന്ന യുവാവിന്റെ ജീവിതത്തിലേക്ക്, കടന്നു വരുന്നതും തുടർന്നുള്ള സംഭവവുമാണ് സിനിമ. രാജ് ബി. ഷെട്ടി, ഡാനിഷ് സൈട്ട്, ബോബി സിംഹ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പരംവഹ് സ്റ്റുഡിയോസിന്‍റെ ബാനറിൽ ജി.എസ് മഞ്ജുനാഥാണ് ചിത്രം നിർ മ്മിക്കുന്നത്. ഗുപ്തയും രക്ഷിത് ഷെട്ടിയും ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത് നോബിൻ പോളാണ്. മലയാളം പതിപ്പ് പൃഥ്വിരാജും തമിഴ് പതിപ്പ് കാർത്തിക് സുബരാജും തെലുങ്ക് പതിപ്പ് നാനിയും വിതരണം ചെയ്യും.

0Shares