രാജ്യസഭ തെരഞ്ഞെടുപ്പ്: എം.വി ശ്രേയാംസ് കുമാര്‍ വിജയിച്ചു; വോട്ടെടുപ്പില്‍ പങ്കെടുത്തത് 140 അംഗ നിയമസഭയിലെ 130 പേര്‍

  • Post category:news
  • Reading time:1 min read
You are currently viewing രാജ്യസഭ തെരഞ്ഞെടുപ്പ്: എം.വി ശ്രേയാംസ് കുമാര്‍ വിജയിച്ചു; വോട്ടെടുപ്പില്‍ പങ്കെടുത്തത് 140 അംഗ നിയമസഭയിലെ 130 പേര്‍

രാജ്യസഭ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന്‍റെ എം.വി ശ്രേയാംസ് കുമാര്‍ വിജയിച്ചു. ശ്രേയാംസ് കുമാറിന് 88 വോട്ടും എതിര്‍ സ്ഥാനാര്‍ത്ഥി യു.ഡിഎഫിന്‍റെ ലാല്‍ വര്‍ഗീസ് കല്‍പകവാടിക്ക് 41 വോട്ടും ലഭിച്ചു. ഒരു വോട്ട് അസാധുവായി.

കേരള കോണ്‍ഗ്രസിലെ റോഷി അഗസ്റ്റിനും എന്‍.ജയരാജും തെരഞ്ഞെടുപ്പില്‍ നിന്ന് വിട്ടുനിന്നു. അനാരോഗ്യം മൂലം സി.എഫ് തോമസും വോട്ടു ചെയ്തില്ല. 140 അംഗ നിയമസഭയില്‍ 130 പേര്‍ വോട്ട് ചെയ്തു. എം. പി വീരേന്ദ്രകുമാറിന്‍റെ മരണത്തെ തുടര്‍ന്ന് ഒഴിവു വന്ന രാജ്യസഭ സീറ്റിലേക്കാണ് ഇന്ന് തെരഞ്ഞെടുപ്പ് നടന്നത്.

0Shares