കേരളത്തില്‍ രാജ്യസഭാ തെരഞ്ഞെടുപ്പ് മെയ് രണ്ടിനകം നടത്തണം: ഹൈക്കോടതി

  • Post category:news
  • Reading time:1 min read
You are currently viewing കേരളത്തില്‍ രാജ്യസഭാ തെരഞ്ഞെടുപ്പ് മെയ് രണ്ടിനകം നടത്തണം: ഹൈക്കോടതി

കേരളത്തില്‍ രാജ്യസഭാ തെരഞ്ഞെടുപ്പ് മെയ് രണ്ടിനകം നടത്തണമെന്ന് ഹൈക്കോടതി ഉത്തരവ്. അടുത്ത നിയമസഭ സത്യപ്രതിജ്ഞ ചെയ്യും മുൻപ് രാജ്യസഭാ തെരഞ്ഞെടുപ്പ് നടക്കണമെന്ന് ഹൈക്കോടതി അറിയിച്ചു. നിലവിലെ നിയമസഭാ അംഗങ്ങൾക്കാണ് ഈ തെരഞ്ഞെടുപ്പിൽ വോട്ടവകാശമെന്നും ഹൈക്കോടതി വ്യക്തമാക്കി.
കേരളത്തിലെ രാജ്യസഭാ തെരഞ്ഞെടുപ്പ് നീട്ടിവച്ചതിനെ ചോദ്യം ചെയ്ത് നിയമസഭാ സെക്രട്ടറിയും സി.പി.എമ്മും നൽകിയ ഹർജിയിലാണ് കോടതിയുടെ നടപടി.

അതേസമയം തെരഞ്ഞെടുപ്പ് മാറ്റി വച്ചത് നിയമോപദേശം ലഭിച്ചതിന് ശേഷമാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ ഹൈക്കോടതിയിൽ വ്യക്തമാക്കിയിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നു എന്ന കാരണം കൊണ്ടാണ് രാജ്യസഭാ തെരഞ്ഞെടുപ്പ് മാറ്റി വച്ചത്. ഏപ്രിൽ 21 ന് മുൻപ് തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ ഹൈക്കോടതിയെ അറിയിച്ചിരുന്നു.

ഈ മാസം 31നകം നാമനിർദേശ പത്രിക സമർപ്പണം അടക്കം നടപടികൾ പൂർത്തിയാക്കി അടുത്ത മാസം 12 ന് തെരഞ്ഞെടുപ്പ് നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാൽ, കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ തെരഞ്ഞെടുപ്പ് മരവിപ്പിക്കുകയായിരുന്നു.

0Shares