രണ്ടാം ദിനവും ഏറ്റെടുക്കാനാളില്ലാതെ രാജ് മോഹന്റെ മൃതദേഹം; ബന്ധുക്കള്‍ക്കായി അന്വേഷണം

  • Post category:entertainment
  • Reading time:1 min read
You are currently viewing രണ്ടാം ദിനവും ഏറ്റെടുക്കാനാളില്ലാതെ രാജ് മോഹന്റെ മൃതദേഹം; ബന്ധുക്കള്‍ക്കായി അന്വേഷണം

തിരുവനന്തപുരം: ‘ഇന്ദുലേഖ’ നായകൻ രാജ്മോഹന്‍റെ മൃതദേഹം രണ്ടാം ദിവസവും മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മൃതദേഹം ഏറ്റെടുത്ത് സംസ്കരിക്കാൻ സംസ്ഥാന ചലച്ചിത്ര അക്കാദമി മുന്നോട്ട് വന്നെങ്കിലും ബന്ധുക്കൾക്കായി കൂടുതൽ അന്വേഷണം നടക്കുന്നതിനാലും നിയമപരമായ പ്രശ്നങ്ങളുള്ളതിനാലും തീരുമാനമായില്ല.

ചന്തുമേനോന്‍റെ നോവലിനെ ആസ്പദമാക്കി കലാനിലയം കൃഷ്ണൻ നായർ സംവിധാനം ചെയ്ത ‘ഇന്ദുലേഖ’യിൽ മാധവന്‍ എന്ന നായകനായി വേഷമിട്ട രാജ്മോഹൻ ഞായറാഴ്ച തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ വച്ചാണ് അന്തരിച്ചത്.

അവസാന നാളുകളിൽ അനാഥാലയത്തിലായിരുന്ന അദ്ദേഹത്തിന്റെ മൃതദേഹം ഏറ്റെടുക്കാൻ ആരും വരാത്തതിനാൽ ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

0Shares