ബസിൽ വച്ച് അപമര്യാദയായി പെരുമാറാൻ ശ്രമിച്ച ഒരാളെ നല്ല ഉറക്കെ ചീത്ത വിളിച്ചിട്ടുണ്ട്: രജീഷ വിജയന്‍

  • Post category:entertainment
  • Reading time:1 min read
You are currently viewing ബസിൽ വച്ച് അപമര്യാദയായി പെരുമാറാൻ ശ്രമിച്ച ഒരാളെ നല്ല ഉറക്കെ ചീത്ത വിളിച്ചിട്ടുണ്ട്: രജീഷ വിജയന്‍

നടി രജീഷ വിജയന്‍റെ അഭിമുഖമാണ് ഇപ്പോള്‍ സമൂഹ മധ്യമങ്ങളില്‍ ശ്രദ്ധേയമാകുന്നത്. പുതിയ ചിത്രം ഫ്രീഡം ഫൈറ്റുമായി ബന്ധപെട്ട ചോദ്യത്തിനായിരുന്നു താരത്തിന്‍റെ പ്രതികരണം. ആരെങ്കിലുമൊക്കെ എന്നോട് സിനിമ കണ്ടിട്ട് പൊട്ടിത്തെറിക്കുമെന്നാണ് കരുതിയത്. പക്ഷേ, വീട്ടിൽ നിന്നു പോലും പോസിറ്റീവ് റിയാക്ഷൻ ആണ് കിട്ടിയത്.

വളരെ ജസ്റ്റിഫൈഡ് ആയിരുന്നു ആ ചീത്തവിളിയെന്നു തോന്നുന്നു. തമിഴ് സംവിധായിക സുധ കോങ്കാര മുതൽ വളരെ വർഷമായി സംസാരിച്ചിട്ടു പോലുമില്ലാത്ത സ്കൂൾ മേറ്റ് വരെ സിനിമ കണ്ടിട്ട് വിളിച്ചു. ആദ്യത്തെ സിനിമയിലും സൗബിക്കയുടെ കഥാപാത്രത്തെ ഞാൻ ചീത്തവിളിക്കുന്നുണ്ട്.

കോളജിൽ പഠിക്കുന്ന കാലത്ത് ബസിൽ വച്ച് അപമര്യാദയായി പെരുമാറാൻ ശ്രമിച്ച ഒരാളെ നല്ല ഉറക്കെ ചീത്ത വിളിച്ചിട്ടുമുണ്ട്. സിനിമയിൽ വന്നിട്ട് ആരെയും അങ്ങനെ വിളിക്കേണ്ടി വന്നിട്ടില്ല. ഇനി നോക്കാം എന്നും താരം പറഞ്ഞു.

0Shares