“ഇന്ന് കേരളം എന്ത് ചിന്തിക്കുന്നുവോ, അതായിരിക്കും ഇന്ത്യ നാളെ ചിന്തിക്കുക”; മാധ്യമ പ്രവർത്തകൻ രാജ്ദീപ് സർദേശായി പറയുന്നു

  • Post category:news
  • Reading time:1 min read
You are currently viewing “ഇന്ന് കേരളം എന്ത് ചിന്തിക്കുന്നുവോ, അതായിരിക്കും ഇന്ത്യ നാളെ ചിന്തിക്കുക”; മാധ്യമ പ്രവർത്തകൻ രാജ്ദീപ് സർദേശായി പറയുന്നു

കൊവിഡ് 19 പ്രതിരോധത്തിലും കേരളം ഇന്ത്യയെക്കാൾ ഒരു പടി മുമ്പിൽ നടക്കുക്കയാണെന്ന് വ്യക്തമാക്കുന്ന വാചകവുമായി വീണ്ടും മാധ്യമ പ്രവർത്തകൻ രാജ്ദീപ് സർദേശായി. മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്‍റെ ഈ പരാമാർശം.

ഇപ്പോഴത്തെ സാഹചര്യത്തിൽ വരും ദിവസങ്ങളിൽ കൊറോണ വൈറസ് ബാധിതരുടെ എണ്ണം വർദ്ധിക്കാൻ സാധ്യതയുണ്ട്. അത്തരത്തിൽ സംഭവിച്ചാൽ അവരെ പരിചരിക്കാനുള്ള സൗകര്യം സംസ്ഥാനത്തിനുണ്ടോ എന്ന ചോദ്യത്തിനുമറുപടിയായി മുഖ്യമന്ത്രി പറഞ്ഞ വാചകത്തെ അടിസ്ഥാനമാക്കിയാണ് അദ്ദേഹം കേരളം ഇന്ന് ചിന്തിക്കുന്നത് ഇന്ത്യ നാളെ ചിന്തിക്കും എന്ന പരാമർശം നടത്തിയത്.

മുഖ്യമന്ത്രി പറഞ്ഞ മറുപടി, “ഇതുവരെയുള്ള ഞങ്ങളുടെ അനുഭവങ്ങളുടെയും കൈക്കൊണ്ട നടപടികളും അടിസ്ഥാനത്തിൽ രോ​ഗബാധിതരിൽ വലിയൊരു വളർച്ച ഞങ്ങൾ മുൻകൂട്ടി കാണുന്നില്ല. എന്നിരുന്നാലും ഏത് അടയന്തര സാഹചര്യത്തെയും നേരിടാൻ ഞങ്ങൾ സജ്ജരാണ്. രോ​ഗബാധിതരെ ഐസലേറ്റ് ചെയ്ത് പരിചരിക്കാൻ അവശ്യമായ സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്.

ഒരു ലക്ഷത്തി അറുപതിനായിരത്തി അഞ്ഞൂറ്റി അമ്പത്തിആറ് കിടക്കകൾ ഇപ്പോഴുണ്ട്. ഇവയിൽ 20 ശതമാനം ഇത്തരം കേസുകൾക്കായി റിസേർവ്ഡ് ചെയിതിട്ടുണ്ട്. മതിയായ എണ്ണം വെന്റിലേറ്റർ ഐ.സി.യു മുതലായവയും ഒരുക്കിയിട്ടുണ്ട്. തിങ്കളാഴ്ച തന്നെ സംസ്ഥാനത്തൊട്ടാകെ ലോക്ക് ഡൗൺ പ്രഖ്യപിച്ചു. ചൊവ്വാഴ്ച പ്രധാനമന്ത്രി പ്രഖ്യാപിച്ച ദേശീയ ലോക്ക്ഡൗണിന് മുമ്പാണിത്. സാധ്യമായതെല്ലാം ഞങ്ങൾ ചെയ്തു.

ഇതിന്‍റെ മറുപടിയായാണ് കേരളം ഇന്ന് ചിന്തിക്കുന്നതാണ് ഇന്ത്യ നാളെ ചിന്തിക്കുന്നതെന്ന തന്‍റെ പഴയ വാചകം രാജ്ദീപ് സർദേശായി വീണ്ടും ഉപയോ​ഗിച്ചത്. കോവിഡിൽ സംസ്ഥാന മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി സംവദിക്കാൻ ഒരുങ്ങുമ്പോൾ മാതൃകയാക്കേണ്ട ഒരു സംസ്ഥാനമാണ് കേരളമെന്ന് സർദേശായി നേരത്തെ ട്വീറ്റ് ചെയ്തിരുന്നു. ഇന്ന് കേരളം എന്ത് ചിന്തിക്കുന്നുവോ, അതായിരിക്കും ഇന്ത്യ നാളെ ചിന്തിക്കുക. പൊതു ആരോഗ്യം സാമൂഹിക ഉത്തരവാദിത്തമാണെന്നും സർദേശായി ട്വീറ്റിൽ കുറിച്ചിരുന്നു.

0Shares