രാജ്യസഭാ തെരഞ്ഞെടുപ്പ്; നിലപാട് പിൻവലിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ ; നിയമസഭയുടെ കാലാവധി അവസാനിക്കും മുൻപേ തെരഞ്ഞെടുപ്പ് നടത്തും

  • Post category:news
  • Reading time:1 min read
You are currently viewing രാജ്യസഭാ തെരഞ്ഞെടുപ്പ്; നിലപാട് പിൻവലിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ ; നിയമസഭയുടെ കാലാവധി അവസാനിക്കും മുൻപേ തെരഞ്ഞെടുപ്പ് നടത്തും

രാജ്യസഭാ തെരഞ്ഞെടുപ്പ് മാറ്റിവച്ച നടപടിയിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ ഹൈക്കോടതിയിൽ രേഖാമൂലം നിലപാട് അറിയിച്ചു. നിയമസഭയുടെ കാലാവധി അവസാനിക്കും മുൻപേ തെരഞ്ഞെടുപ്പ് നടത്തുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ ഹൈക്കോടതിയെ അറിയിച്ചു.

രാജ്യസഭാ തെരഞ്ഞെടുപ്പ് മാറ്റിവച്ച കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നടപടി ചോദ്യം ചെയ്ത് സി.പി.ഐ.എമ്മും നിയമസഭാ സെക്രട്ടറിയും സമർപ്പിച്ച ഹർജിയിലാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ നിലപാട് അറിയിച്ചത്. ഈ നിയമസഭയുടെ കാലാവധി അവസാനിക്കും മുൻപുതന്നെ രാജ്യസഭാ തെരഞ്ഞെടുപ്പ് നടത്തുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.

നിലവിൽ കോടതിയിൽ വാദം തുടരുകയാണ്. നിലവിൽ പ്രഖ്യാപനം മാത്രമാണ് നടത്തിയിരുന്നതെന്നും ആ തിയതിയിൽ മാറ്റം വരുത്തുക മാത്രമാണ് ചെയ്തതെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ നേരത്തെ കോടതിയെ അറിയിച്ചിരുന്നു.

0Shares