200 കിലോമീറ്ററുകളിൽ കൂടുതൽ ഓടുന്ന പാസഞ്ചർ വണ്ടികൾ എക്സ്പ്രസ് ആക്കാൻ റെയിൽവേ; കേരളത്തിൽ നിന്നും 10 ട്രെയിനുകൾ പട്ടികയിൽ; ട്രെയിൻ നിരക്കുകൾ വർദ്ധിക്കും

  • Post category:news
  • Reading time:1 min read
You are currently viewing 200 കിലോമീറ്ററുകളിൽ കൂടുതൽ ഓടുന്ന പാസഞ്ചർ വണ്ടികൾ എക്സ്പ്രസ് ആക്കാൻ റെയിൽവേ; കേരളത്തിൽ നിന്നും 10 ട്രെയിനുകൾ പട്ടികയിൽ; ട്രെയിൻ നിരക്കുകൾ വർദ്ധിക്കും

പാസഞ്ചർ ട്രെയിനുകൾ എക്സ്പ്രസ് ആക്കാൻ ഒരുങ്ങി റെയിൽവേ. 200 കിലോമീറ്ററുകളിൽ അധികം ഓടുന്ന ട്രെയിനുകളാണ് എക്സ്പ്രസ് ആക്കി മാറ്റുന്നത്. പാസഞ്ചർ വണ്ടികളും മെമു, ഡെമു വണ്ടികളുമാണ് എക്സ്പ്രസാക്കുന്നത്. രാജ്യത്തെ അഞ്ഞൂറിലധികം ട്രെയിനുകളാണ് ഇത്തരത്തിൽ എക്സ്പ്രസാക്കി മാറ്റുന്നത്. ഇതോടെ ട്രെയിൻ നിരക്കുകൾ വർദ്ധിക്കും. സ്റ്റോപ്പുകളുടെ എണ്ണം കുറയും.

ദക്ഷിണ റെയിൽവേയിലെ 34 ട്രെയിനുകളാണ് എക്സ്പ്രസാക്കുന്നത്. ഇതിൽ കേരളത്തിലെ 10 ട്രെയിനുകളും ഇടം പിടിച്ചിട്ടുണ്ട്. മംഗളൂരു– കോയമ്പത്തൂർ, മധുര– പുനലൂർ, പാലക്കാട്– തിരുച്ചെന്തൂർ, തൃശൂർ–കണ്ണൂർ, മംഗളൂരു– കോഴിക്കോട്, നിലമ്പൂർ– കോട്ടയം, നാഗർകോവിൽ– കോട്ടയം, കോയമ്പത്തൂർ– കണ്ണൂർ, ഗുരുവായൂർ– പുനലൂർ, പാലക്കാട് ടൗൺ– തിരുച്ചിറപ്പളളി ട്രെയിനുകളാണ് എക്സ്പ്രസാക്കുന്നത്. ഇതിൽ രണ്ട് ട്രെയിനുകൾ നേരത്തെ എക്സ്പ്രസാക്കി മാറ്റിയിരുന്നു.

0Shares