
കാര്‍ഷിക ബില്ലിനെതിരെ രാജ്യവ്യാപകമായി കോണ്‍ഗ്രസ് പ്രഖ്യാപിച്ച പ്രതിഷേധ പരിപാടികള്‍ക്ക് നേതൃത്വം നല്‍കുന്നത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഈ ആഴ്ച പഞ്ചാബില്‍ നടക്കുന്ന പ്രതിഷേധ പരിപാടിയാണ് രാഹുല്‍ ഗാന്ധി നയിക്കുക. പഞ്ചാബിന് ശേഷം ഹരിയാനയില്‍ നടക്കുന്ന കാര്‍ഷക പ്രതിഷേധ പരിപാടിയും രാഹുല്‍ ഗാന്ധി പങ്കെടുക്കുമെന്നാണ് അറിയുന്നത്.
എന്നാല്‍ ഹരിയാനയിലെ ബി.ജെ.പി സര്‍ക്കാര്‍ രാഹുലിനെ സംസ്ഥാനത്ത് പ്രവേശിക്കാന്‍ അനുവദിക്കുമോ എന്ന കാര്യത്തില്‍ അവ്യക്തതയുണ്ടെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ അറിയിച്ചതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. പാര്‍ലമെന്റ് പാസ്സാക്കി രാഷ്ട്രപതി ഒപ്പുവെച്ച മൂന്ന് കര്‍ഷക ബില്ലിനെതിരെ രാജ്യവ്യാപകമായി കോണ്‍ഗ്രസ് പ്രതിഷേധ പരിപാടികള്‍ പ്രഖ്യാപിട്ടുണ്ട്.

കാര്‍ഷിക ബില്ലില്‍ കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശമനമുയര്‍ത്തി നേരത്തേയും രാഹുല്‍ ഗാന്ധി രംഗത്തെത്തിയിരുന്നു. ആദ്യം നോട്ടുനിരോധനം പിന്നെ ജി.എസ്.ടി, അതിന് ശേഷം കൊവിഡില്‍ ദുരിതമനുഭവിക്കുന്നവരെ കൈവിട്ടു. പാവപ്പെട്ട ജനങ്ങള്‍ക്ക് ഒരു രൂപ പോലും സഹായം നല്‍യില്ല, ഇതിനിടെ പാവപ്പെട്ടവരെ കോര്‍പ്പറേറ്റുകള്‍ക്ക് തീറെഴുക്കൊടുത്തിരിക്കുന്നു. ഇപ്പോള്‍ ഇതാ ഈ മൂന്ന് കാര്‍ഷിക ബില്ലുകളും.
ഞങ്ങള്‍ നിങ്ങള്‍ക്കൊപ്പമുണ്ട്. ഈ ബില്ലുകള്‍ നമുക്ക് പിന്‍വലിപ്പിക്കണം. നിങ്ങള്‍ വലിയൊരു തെറ്റാണ് ചെയ്യുന്നതെന്ന് ഞാന്‍ കേന്ദ്രത്തെ പല തവണ ഓര്‍മ്മപ്പെടുത്തിയാണ്. കര്‍ഷകര്‍ തെരുവുകളില്‍ ഇറങ്ങാന്‍ തുടങ്ങിയാല്‍ അതിന്‍റെ പ്രത്യാഘാതങ്ങള്‍ വലുതായിരിക്കും. സമയം പാഴാക്കരുത്. എത്രയും പെട്ടെന്ന് ബില്ലുകള്‍ പിന്‍വലിക്കണം’ എന്നായിരുന്നു രാഹുല്‍ ഗാന്ധി പറഞ്ഞത്. വ്യാഴാഴ്ചയാണ് കോണ്‍ഗ്രസ് രാജ്യവ്യാപകമായ പ്രതിഷേധത്തിന് തുടക്കം കുറിച്ചത്. ബില്ലിനെതിരെ രണ്ട് കോടി ഒപ്പുകള്‍ ശേഖരിച്ച് രാഷ്ട്രപതിക്ക് സമര്‍പ്പിക്കാനും കോണ്‍ഗ്രസ് തയ്യാറെടുക്കുന്നുണ്ട്.
