
കൽപറ്റ: വയനാട് ഉരുൾപൊട്ടൽ ദുരന്തബാധിതർക്ക് കോൺഗ്രസ് നിർമിച്ചു നൽകുന്ന വീടുകൾക്ക് തറക്കല്ലിട്ട് രാഹുൽ ഗാന്ധി. ദുരന്തത്തെ വയനാട്ടിലെ ജനങ്ങൾ ധീരതയോടെ നേരിട്ടതിന് സാക്ഷിയാണെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. ജാതി മത വ്യത്യാസമില്ലാതെ ജനങ്ങൾ ഒന്നിച്ചുനിന്നു. സമാനതകളില്ലാത്ത ധീരതയാണ് വയനാടൻ ജനത കാണിച്ചതെന്നും രാഹുൽ ഗാന്ധി പറഞ്ഞു. വയനാട്ടിലെ ജനങ്ങള്‍ ഞങ്ങളുടെ കുടുംബമാണ്. നിരവധി സങ്കീര്‍ണതകള്‍ പദ്ധതിക്ക് മുന്നിലുണ്ടായിരുന്നുവെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
വീടുകൾ നിർമിക്കുന്നതിന് കുറച്ചധികം സമയം എടുത്തിട്ടുണ്ട്. പല നടപടിക്രമങ്ങളും പൂർത്തീകരിക്കേണ്ടത് കൊണ്ടാണ് സമയമെടുത്തത്. 100 വീടുകളുടെ നിർമാണം വൈകാതെ പൂർത്തികരിക്കും. 50 വീടുകൾക്ക് വേണ്ടിയുള്ള ഭൂമി കൂടി ഉടൻ ഏറ്റെടുക്കുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. താനും സഹോദരിയും തമ്മിലൊരു ചെറിയ പിണക്കമുണ്ടായി. അതും ഞാൻ നിങ്ങളോട് പറയാൻ ആഗ്രഹിക്കുന്നു. രാഹുൽ തുടർന്നു: ചെറിയ പിണക്കമാണ്. എല്ലാ കുടുംബത്തിലും ഉള്ളത് പോലെ ഞങ്ങളുടെ കുടുംബത്തിലുമുണ്ട്. ആ പിണക്കത്തിന് ശേഷം പ്രിയങ്ക എന്നോട് മിണ്ടിയിട്ടില്ല. അതെ കുറിച്ച് ‘അമ്മ (സോണിയ ഗാന്ധി) എന്നോട് ചോദിച്ചു. അപ്പോൾ ഞാൻ പറഞ്ഞു, അവൾ മിണ്ടിക്കൊളും കാരണം ഞങ്ങൾ നാളെ പോകുന്നത് വായനാട്ടിലേക്കാണ്. അതേപോലെ ഇന്ന് വരുമ്പോളും ഞങ്ങൾ ഒരുമിച്ചാണ് വന്നത്. ആദ്യം മുഖം വീർപ്പിച്ചിരുന്നു. എന്നാൽ വയനാട് വന്നിറങ്ങിയത് മുതൽ അവൾ മിണ്ടാൻ തുടങ്ങി. അത് നിങ്ങളുടെ സ്നേഹമാണ്. വയനാടിന്റെ സ്നേഹം, ആ സ്നേഹത്തിന് മുമ്പിൽ ഞങ്ങൾക്ക് മിണ്ടാതിരിക്കാനാവില്ല. രാഹുൽ പറഞ്ഞു. ഈ കാര്യങ്ങൾ കേട്ട് സ്റ്റേജിൽ പ്രിയങ്ക ചിരിക്കുന്നുണ്ടായിരുന്നു. വയനാട്ടിൽ എത്തിയപ്പോൾ പെട്ടന്ന് പ്രയങ്കയുടെ ആ പിണക്കം മാറി. അതാണ് വയനാടിൻ്റ മാന്ത്രികത, സ്നേഹം. വൈകാരികമായിട്ടായിരുന്നു രാഹുലിന്‍റെ വാക്കുകള്‍. ദുരന്തബാധിതരായ കച്ചവടക്കാർക്ക് 5 ലക്ഷം രൂപ ധനസഹായം പ്രിയങ്ക ഗാന്ധി കൈമാറി. 40 പേർക്കാണ് സഹായം നൽകുന്നത്.
