
രാഹുൽ ഗാന്ധിയെ പരിഹസിച്ച് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ റോബർട്ട് വദ്രയെക്കൂടി നിർത്തിയാല്‍ കുടുംബാധിപത്യം സമ്പൂർണമായെന്ന് സുരേന്ദ്രൻ പരിഹസിച്ചു. രാഹുൽ ഗാന്ധി വയനാട്ടിലെ ജനങ്ങളെ വിഡ്ഢികളാക്കിയെന്നും കെ. സുരേന്ദ്രൻ. വയനാട് കുടുംബമാണെന്നാണ് രാഹുൽ പറഞ്ഞത്. ഇപ്പോൾ കുടുംബത്തെ ഉപേക്ഷിച്ചിരിക്കുകയാണ്, -കെ.സുരേന്ദ്രൻ പറഞ്ഞു.
വയനാട് രണ്ടാം വീടാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞപ്പോള്‍ ഇത്രയും കരുതിയില്ലെന്നും കുടുംബക്കാരെ മുഴുവൻ കൊണ്ടുവന്ന് മത്സരിപ്പിക്കാനാണ് തീരുമാനമെന്ന് സുരേന്ദ്രൻ പരിഹസിച്ചു. കോണ്‍ഗ്രസ് കുടുംബാധിപത്യ പാർട്ടിയാണെന്നും അദ്ദേഹം വിമർശിച്ചു.
കേരളത്തില്‍ കോണ്‍ഗ്രസിൻ്റെ നേതാക്കള്‍ ആരും നിന്നാല്‍ ജയിക്കാത്തത് കൊണ്ടാണോ പ്രിയങ്ക ഗാന്ധിയെ മത്സരിപ്പിക്കുന്നതെന്ന് സുരേന്ദ്രൻ ചോദിച്ചു. വയനാട് കുടുംബമാണെന്ന് പറഞ്ഞിട്ട് കുടുംബക്കാരെ കൊണ്ടുവന്ന് മത്സരിപ്പിക്കുന്നതെന്ന് അദ്ദേഹം പരിഹസിച്ചു.

ഉപതെരഞ്ഞെടുപ്പില്‍ പച്ചക്കൊടി ഉയർത്തുമോ എന്നാണ് തൻ്റെ ചോദ്യമെന്ന് സുരേന്ദ്രൻ പറഞ്ഞു. പ്രിയങ്കയെ സ്വീകരിക്കാതെ മുസ്ലിം ലീഗിന് വേറെ വഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു.
വയനാട് ലോക്‌സഭാ മണ്ഡലം ഉപേക്ഷിക്കാനുള്ള രാഹുൽ ഗാന്ധിയുടെ തീരുമാനം വയനാട്ടിലെ ജനങ്ങളോടുള്ള വഞ്ചനയാണെന്ന് സുരേന്ദ്രൻ നേരത്തെ പ്രതികരിച്ചിരുന്നു.
നേരത്തെ തന്നെ രാഹുൽ വയനാടിനെ ചതിക്കുമെന്ന് ബി.ജെ.പി പറഞ്ഞിരുന്നു. വയനാട് എൻ്റെ കുടുംബമാണെന്ന് പറഞ്ഞിരുന്നു. വയനാട് എൻ്റെ കുടുംബമാണെന്ന് പറഞ്ഞിരുന്ന രാഹുൽ ഗാന്ധി ഇപ്പോൾ റായ്ബറേലിയാണ് തൻ്റെ കുടുംബമെന്നാണ് പറയുന്നത്. നേരത്തെ ഇത് അമേഠിയായിരുന്നു.
റായ്ബറേലിയിൽ മത്സരിക്കുന്ന കാര്യം വയനാട് തെരഞ്ഞെടുപ്പിന് മുമ്പ് പറയാനുള്ള ധാർമികത പോലും രാഹുൽ കാണിച്ചില്ലെന്നും സുരേന്ദ്രൻ പറഞ്ഞു. അനാവശ്യമായ ഉപതിരഞ്ഞെടുപ്പ് വിളിച്ചു വരുത്തിയതിന് രാഹുൽ ഗാന്ധിയുടെ പാർട്ടിക്ക് വയനാടൻ ജനത കനത്ത പ്രഹരം തന്നെ നൽകുമെന്നും കെ.സുരേന്ദ്രൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
