രാഹുൽ ​ഗാന്ധി നിശാ പാര്‍ട്ടിയില്‍ പങ്കെടുത്തത് നേപ്പാള്‍ പ്രധാനമന്ത്രിയെ ഹണിട്രാപ്പില്‍ കുടുക്കിയ ചൈനീസ് സുന്ദരിയുമൊത്ത്; വിവാഹം ഇന്ത്യാ വിരുദ്ധതയ്ക്ക് കുപ്രസിദ്ധി നേടിയ സുംനിമ ഉദ്ദാസിൻ്റെയും; കോണ്‍​ഗ്രസിനേയും രാഹുലിനെയും പ്രതിരോധത്തിലാക്കി കൂടുതല്‍ തെളിവുകള്‍ പുറത്ത്

  • Post category:news
  • Reading time:2 mins read
You are currently viewing രാഹുൽ ​ഗാന്ധി നിശാ പാര്‍ട്ടിയില്‍ പങ്കെടുത്തത് നേപ്പാള്‍ പ്രധാനമന്ത്രിയെ ഹണിട്രാപ്പില്‍ കുടുക്കിയ ചൈനീസ് സുന്ദരിയുമൊത്ത്; വിവാഹം ഇന്ത്യാ വിരുദ്ധതയ്ക്ക് കുപ്രസിദ്ധി നേടിയ സുംനിമ ഉദ്ദാസിൻ്റെയും; കോണ്‍​ഗ്രസിനേയും രാഹുലിനെയും പ്രതിരോധത്തിലാക്കി കൂടുതല്‍ തെളിവുകള്‍ പുറത്ത്

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നേപ്പാളില്‍ പാര്‍ട്ടിയില്‍ പങ്കെടുക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. രാഹുല്‍ ഗാന്ധി പങ്കെടുത്തത് നിശാപാര്‍ട്ടിയില്‍ അല്ലെന്നും വിവാഹ പാര്‍ട്ടിയിലാണെന്നും കോണ്‍ഗ്രസ് അവകാശ വാദവുമുന്നയിച്ച്‌ രംഗത്തെത്തിയിരുന്നു. നേപ്പാളിലെ നൈറ്റ് ക്ലബില്‍ രാഹുല്‍ ഗാന്ധി പങ്കെടുത്തതിൻ്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നതിന് പിന്നാലെ ബി.ജെ.പി നേതാക്കള്‍ വീഡിയോ ആയുധമാക്കുകയും ചെയ്തു. എന്നാല്‍ ഇപ്പോള്‍ വിവാദങ്ങള്‍ പുതിയ തലത്തിലേക്കുയരുകയാണ്. ഇന്ത്യ വിരുദ്ധതയ്ക്ക് പേരുകേട്ട സുംനിമ ഉദ്ദാസിൻ്റെ വിവാഹത്തില്‍ പങ്കെടുക്കാനാണ് രാഹുല്‍ നേപ്പാളിലെത്തിയതെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട്.

ഇന്ത്യ വിരുദ്ധതയ്ക് കുപ്രസിദ്ധി നേടിയ വ്യക്തിയാണ് സുംനിമ. മീഡിയ ഇന്‍സ്റ്റിറ്റ്യൂട്ട് സി.എന്‍.എൻ ൻ്റെ ‘അന്താരാഷ്‌ട്ര കറസ്‌പോണ്ടന്റ്’ ആയും പ്രവര്‍ത്തിച്ചിട്ടുള്ള ഇവര്‍ കൊറോണ പകര്‍ച്ചവ്യാധിയുടെ സമയത്തും വാക്‌സിന്‍ സംബന്ധിച്ച്‌ ഇന്ത്യന്‍ സര്‍ക്കാരിനെതിരെ സുംനിമ ഉദ്ദാസ് പല വിമര്‍ശങ്ങളും ഉന്നയിച്ചിരുന്നു.

വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ രാഹുല്‍ ഗാന്ധിക്ക് ക്ഷണം അയച്ചതായി സുംനിമയുടെ പിതാവ് ഭീം ഉദാസ് സ്ഥിരീകരിച്ചിട്ടുണ്ട്. മ്യാന്‍മറിലെ നേപ്പാള്‍ അംബാസഡറായിരുന്നു ഭീം ഉദ്ദാസ്. സുംനിമയെ സംബന്ധിച്ചിടത്തോളം, ഇന്ത്യാ വിരുദ്ധ അജണ്ടയുടെ പേരിലാണ് അവര്‍ പലപ്പോഴും വാര്‍ത്തകളില്‍ ഇടം നേടുന്നത്. ഭൂപടത്തെച്ചൊല്ലി ഇന്ത്യയും നേപ്പാളും തമ്മില്‍ സംഘര്‍ഷം നിലനില്‍ക്കുമ്പോഴും പ്രകോപനപരമായ പ്രസ്താവനകള്‍ നടത്തിയിരുന്നു. 2020 മെയ് മാസത്തില്‍ നേപ്പാള്‍ ഒരു പുതിയ ഭൂപടം പുറത്തിറക്കുകയും ഇന്ത്യയുടെ ഭാഗങ്ങള്‍ തങ്ങളുടേതാണെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. പിന്നാലെ ഇത്, പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ചെയ്യേണ്ടതായിരുന്നു എന്ന് പറഞ്ഞ് സുംനിമ രംഗത്തെത്തി.

ശരിയായ സമയത്ത് മതിയായ അളവില്‍ വാക്‌സിന്‍ വാങ്ങുന്നതില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പരാജയപ്പെട്ടെന്നും പല രാജ്യങ്ങളിലും വാക്‌സിന്‍ ക്ഷാമത്തിൻ്റെ മൂല പ്രശ്‌നമാണിതെന്നും അവകാശപ്പെടുന്ന ലേഖനവും സുംനിമ ചെയ്തിരുന്നു. കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ ഗൗതം ബുദ്ധനെ ഇന്ത്യയിലെ മഹാനായ വ്യക്തികളില്‍ ഒരാളായി കണക്കാക്കിയപ്പോള്‍ സുംനിമ ഉദ്ദാസ് അതിനെ എതിര്‍ത്തു. ജാമിയ മില്യയയിലെ ഇസ്ലാം അക്രമികളെയും അവര്‍ പിന്തുണച്ചിരുന്നു.

ഇത്തരത്തില്‍ ഇന്ത്യ വിരുദ്ധ പ്രചാരക , ഇന്ത്യയിലെ ഇസ്ലാം അക്രമികളുടെ പിന്തുണക്കാരി എന്നീ നിലകളില്‍ കുപ്രസിദ്ധി നേടിയ വ്യക്തിയാണ് സുംനിമ. രാഹുല്‍ ഗാന്ധി തിങ്കളാഴ്ച വൈകുന്നേരം 4:40 ന് വിസ്താര എയര്‍ലൈന്‍സ് വിമാനത്തിലാണ് നേപ്പാളിലെത്തിയത്. വിമാനത്താവളത്തില്‍ ഇറങ്ങിയ രാഹുലിനൊപ്പം മറ്റ് മൂന്ന് പേര്‍ ഉണ്ടായിരുന്നു. കാഠ്മണ്ഡുവിലെ നക്സലില്‍ സ്ഥിതി ചെയ്യുന്ന മാരിയറ്റ് ഹോട്ടലിലാണ് രാഹുല്‍ ഗാന്ധിയും സുഹൃത്തുക്കളും താമസിച്ചിരുന്നത്. അതേസമയം നേപ്പാളിലെ ചൈനീസ് അംബാസഡര്‍ ഹൗ യാങ്കിയാണ് രാഹുലിനൊപ്പം വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയത്. ഹണി ട്രാപ്പിലൂടെ രാജ്യതാല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നുവെന്ന് ആരോപിക്കപ്പെട്ട ആളാണ് ഹൗ യാങ്കി.

ഇന്ത്യക്കെതിരെ ഒരുമിച്ച്‌ കരുക്കള്‍ നീക്കാന്‍ ചൈനയും പാകിസ്താനും ശ്രമിച്ചത് നേപ്പാളിലെ ചൈനീസ് അംബാസിഡര്‍ ഹൗ യാങ്കി വഴിയായിരുന്നു . നേപ്പാള്‍ അംബാസിഡര്‍ ആയി നിയമിക്കുന്നതിന് മുന്‍പായി പാകിസ്താനിലെ ചൈനീസ് അംബാസിഡര്‍ ആയിരുന്നു ഹൗ യാങ്കി. ഇന്ത്യയുമായി പ്രശ്നങ്ങൾ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഹൗ യാങ്കിയെ നേപ്പാളിലെ അംബാസിഡറായി നിയമിച്ചത് ഇന്ത്യക്കെതിരായ ഗൂഢാലോചനയുടെ ഭാഗമായിരുന്നു എന്നും വിവരങ്ങളുണ്ട്.

0Shares