
കാസർകോട്: രാജ്യത്ത് ശക്തമായി കൊണ്ടിരിക്കുന്ന വർഗ്ഗീയതയെ വർഗ്ഗീയത കൊണ്ട് നേരിടാനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വർഗ്ഗീയതയെ മതനിരപേക്ഷത കൊണ്ട് നേരിടണം. വർഗ്ഗീയതയ്ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാടെടുക്കണമെന്നും പിണറായി വിജയൻ പറഞ്ഞു. കാസർകോട്ട് ജില്ലാ കമ്മറ്റി ഓഫീസ് സമുച്ചയം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ന്യൂനപക്ഷ മത തീവ്രവാദത്തിൻ്റെ ആരൂഢം എവിടെയാണ്? മുസ്‌ലിം തീവ്രവാദം ആദ്യമായി വളർത്തിയത് സാമ്രാജ്യത്വ ഭരണകൂടമാണെന്ന് മുഖ്യമന്ത്രി ഓർമിപ്പിച്ചു. മതതീവ്രവാദത്തെ ഏറ്റവും കൂടുതൽ എതിർക്കുന്നത് ഇടതുപക്ഷവും മതനിരപേക്ഷമായി ചിന്തിക്കുന്നവരുമാണ്.

ഭൂരിപക്ഷ വർഗ്ഗീയത തടയാൻ ന്യൂനപക്ഷ വർഗ്ഗീയത വളർത്തിയാൽ അത് അപകടമാണ്. മതനിരപേക്ഷ ഐക്യം വളർത്തണം. അതിന് കോൺഗ്രസ് നേതൃത്വത്തിന് കഴിയുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
