
ക്വാറന്റൈനിൽ കഴിയുന്നതിനിടെ അധികൃതരുടെ മുന്നറിയിപ്പ് മറികടന്നു പുതുപ്പാടിയിലുള്ള ഭാര്യവീട്ടിൽ പോയ യുവാവിനെതിരേ മുക്കം പോലീസ് കേസെടുത്തു. മുക്കം വല്ലാത്തായിപ്പാറ സ്വദേശികെതിരേയാണ് മുക്കം പോലീസ് കേസെടുത്തത്.

ഗോവയിൽ എയർപോർട്ടിൽ ജോലിചെയ്തു വരികയായിരുന്ന ഇയാൾ കഴിഞ്ഞ ആറാം തീയതിയാണ് മുക്കത്തെ വീട്ടിൽ എത്തിയത്. തുടർന്നു ആരോഗ്യ പ്രവർത്തകരുടെ നിർദേശപ്രകാരം ക്വാറന്റൈനിൽ കഴിയുകയായിരുന്നു .അതിനിടയിലാണ് ഇന്നലെ പുതുപ്പാടിയിലുള്ള ഭാര്യവീട്ടിൽ എത്തിയതായി മുക്കം പോലീസിന് രഹസ്യ വിവരം ലഭിച്ചത്.
