
ഒളിംപിക്‌സിന് വേദിയാകാൻ ഖത്തർ ഒരുങ്ങുന്നതായി റിപ്പോർട്ട്. ലോകകപ്പിന് പിന്നാലെ 2036 ലെ ഒളിംപിക്‌സിന് ആതിഥേയത്വം വഹിക്കാൻ ഖത്തർ തയ്യാറെടുക്കുന്നുവെന്നാണ് റിപ്പോർട്ട്. 2024 ൽ പാരിസിലും 2028 ൽ ലോസ്ഏഞ്ചൽസിലും 2032 ൽ ബ്രിസ്‌ബേനിലുമാണ് ഒളിംപിക്‌സ് നടക്കുന്നത്.
ഭൂഖണ്ഡം തിരിച്ചാണെങ്കിൽ 2036 ൽ ഏഷ്യയിൽ നിന്നും ഖത്തറിൽ ഒളിംപിംക്‌സ് നടക്കാനാണ് സാധ്യത.2016 ലേയും 2020 ലേയും ഒളിംപിക്‌സിന് ആതിഥേയത്വം വഹിക്കാമെന്ന പ്രതീക്ഷയിൽ ഖത്തർ മുന്നോട്ട് വന്നിരുന്നെങ്കിലും വേനൽക്കാല താപനിലയെക്കുറിച്ചുള്ള ആശങ്ക മുന്നിലുണ്ടായിരുന്നു.

2019 ലെ ലോക അത്‌ലറ്റിക് ചാംപ്യൻഷിപ്പിന് ആതിഥേയത്വം വഹിച്ചതും 2030 ൽ നടക്കാനിരിക്കുന്ന ഏഷ്യൻ ഗെയിംസിന് ആതിഥേയത്വം വഹിക്കാനിരിക്കുന്നതും ഖത്തറിന് സാധ്യത വർധിപ്പിക്കുന്നുണ്ട്.
