പി.വി സിന്ധു ടോക്കിയോ ഒളിംപിക്സിൽ ബാഡ്മിന്റൻ സിംഗിൾസ് സെമിയിൽ; ഇനി മെഡല്‍ ഒരു വിജയം അകലെ

  • Post category:sports
  • Reading time:1 min read
You are currently viewing പി.വി സിന്ധു ടോക്കിയോ ഒളിംപിക്സിൽ ബാഡ്മിന്റൻ സിംഗിൾസ് സെമിയിൽ; ഇനി മെഡല്‍ ഒരു വിജയം അകലെ

ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയായ പി.വി സിന്ധു ടോക്കിയോ ഒളിംപിക്സിൽ ബാഡ്മിന്റൻ വനിതാ വിഭാഗം സിംഗിൾസ് സെമിയിൽ. ക്വാർട്ടറിൽ ജപ്പാന്‍റെ 5–ാം നമ്പർ താരം അകാനെ യമഗൂച്ചിയെയാണു ലോക 7–ാം നമ്പറായ സിന്ധു വീഴ്ത്തിയത് (21–13, 22–20). നേരിട്ടുള്ള ഗെയിമുകള്‍ക്കാണ്‌ സിന്ധുവിന്‍റെ വിജയം.

ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ താരം തുടര്‍ച്ചയായ രണ്ട് ഒളിംപിക്‌സ് ബാഡ്മിന്റണ്‍ മത്സരത്തിന്‍റെ സെമി ഫൈനലില്‍ പ്രവേശിക്കുന്നത്. കഴിഞ്ഞ ഒളിംപിക്സിൽ ഇതേ ഇനത്തില്‍ സിന്ധു വെള്ളിമെഡല്‍ നേടിയിരുന്നു.
സെമി ഫൈനലിലും വിജയം സ്വന്തമാക്കിയാല്‍ തുടര്‍ച്ചയായ രണ്ടാം ഒളിംപിക്‌സിലും ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരം എന്ന ചരിത്ര നേട്ടം സിന്ധുവിന് സ്വന്തമാകും. ഞായറാഴ്ചയാണ് സെമി ഫൈനൽ മത്സരം.

0Shares