രാഹുൽ ഗാന്ധിയുടെ ഡി.എൻ.എ പരിശോധിക്കണം; ഗാന്ധിയെന്ന പേര് ചേർത്ത് പറയാൻ അർഹതയില്ല: പി.വി അൻവർ

  • Post category:Kerala / news / trending
  • Reading time:1 min read
You are currently viewing രാഹുൽ ഗാന്ധിയുടെ ഡി.എൻ.എ പരിശോധിക്കണം; ഗാന്ധിയെന്ന പേര് ചേർത്ത് പറയാൻ അർഹതയില്ല: പി.വി അൻവർ

രാഹുൽ ഗാന്ധിക്കെതിരെ അധിക്ഷേപ പരാമർശവുമായി പി.വി അൻവർ. രാഹുലിൻ്റെ ഡി.എൻ.എ പരിശോധിച്ച് ഉറപ്പ് വരുത്തണമെന്ന് പി.വി അൻവർ. നെഹ്‌റുവിൻ്റെ കുടുംബത്തിൽ നിന്നുള്ളയാളാണോ രാഹുലെന്ന് സംശയമുണ്ടെന്ന് പി.വി അൻവർ വ്യക്തമാക്കി. ഗാന്ധിയെന്ന പേര് കൂടെ ചേർത്ത് പറയാൻ അർഹതയില്ലാത്ത നാലാംകിട പൗരനാണ് രാഹുൽ.

എടത്തനാട്ടുകര എൽ.ഡി.എഫ് ലോക്കൽ കമ്മറ്റി സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് റാലിയിൽ നടത്തിയ പ്രസംഗത്തിലാണ് അൻവ‍ര്‍ അധിക്ഷേപ പരാമ‍ര്‍ശം നടത്തിയത്.

Courtesy: Manorama Online

പേരിനൊപ്പമുള്ള ഗാഡി എന്ന പേര് ഒഴിവാക്കി രാഹുൽ എന്ന് മാത്രമേ വിളിക്കുകയുള്ളു. മുഖ്യമന്ത്രി പിണറായി വിജയനെ കേന്ദ്ര സർക്കാർ ജയിൽ അടക്കാത്തത് എന്തെന്നാണ് രാഹുൽ ചോദിച്ചത്.

നെഹ്റു കുടുംബത്തിൽ ജനിച്ച ഒരാൾക്ക് അങ്ങനെ പറയാൻ കഴിയുമോ? രാഹുൽ ഗാഡിയുടെ ഡി.എൻ.എ പരിശോധിക്കണമെന്ന അഭിപ്രായമാണ് എനിക്കുളളത്. രാഹുൽ ഗാന്ധി മോദിയുടെ ഏജൻ്റെണോ എന്ന് ആലോചിക്കേണ്ടിടത്തേക്ക് കാര്യങ്ങൾ എത്തിയിരിക്കുക ആണെന്നും” പി.വി അൻവർ എം.എൽ.എ പറഞ്ഞു.

Courtesy:24NewsOnline

0Shares