പുത്തിഗെ ഗ്രാമപഞ്ചായത്തിൽ ഡെങ്കിപ്പനിക്കെതിരെ പ്രതിരോധ പ്രവർത്തനം നടത്തി

  • Post category:health / local news
  • Reading time:1 min read
You are currently viewing പുത്തിഗെ ഗ്രാമപഞ്ചായത്തിൽ ഡെങ്കിപ്പനിക്കെതിരെ പ്രതിരോധ പ്രവർത്തനം നടത്തി

കാസര്‍കോട്: പുത്തിഗെ ഗ്രാമപഞ്ചായത്തിൽ ഡെങ്കിപ്പനിക്കെതിരെ പ്രതിരോധ പ്രവർത്തനം നടത്തി. പഞ്ചായത്തും പ്രാഥമിക ആരോഗ്യ കേന്ദ്രവും ഇതര വകുപ്പുകളും, കുടുംബശ്രീ, എം.ജി.എൻ.ആർ.ഇ.ജി.എ, ഹരിതകർമസേന, തോട്ടം ഉടമകൾ എന്നിവരുമായി ചേർന്നാണ് പ്രതിരോധ പ്രവർത്തനം നടത്തിയത്.

മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തനത്തിന്‍റെ ഭാഗമായി ‘തോട്ടങ്ങളിലേക്ക് നീങ്ങുക’ എന്ന പരിപാടിയുടെ ഭാഗമായി ചക്കണികെ ബാലസുബ്രഹ്മണ്യ ഭട്ടിന്‍റെ കവുങ്ങിൻ തോട്ടത്തിൽ കൊതുകുകളുടെ ഉറവിട നശീകരണ പ്രവർത്തനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സുബ്ബണ്ണ ആൾവ ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷൻ പാലാക്ഷ റൈ അധ്യക്ഷനായി.

വൈസ് പ്രസിഡണ്ട് ജയന്തി, ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷ അനിത എം, ജനപ്രതിനിധികളായ പ്രേമ പി, കാവ്യശ്രീ, അനിതശ്രീ, കൃഷി ഓഫീസർ ഹംഷീന, വി.ഇ.ഒ ജോൺസൺ, ആശാ പ്രവർത്തകർ, എം.ജി.എൻ.ആർ.ഇ.ജി.എസ്, കുടുംബശ്രീ, ഹരിതകർമസേന പ്രവർത്തകർ വിവിധ ക്ലബ് അംഗങ്ങൾ, കൃഷിക്കാർ എന്നിവർ സംബന്ധിച്ചു.

മെഡിക്കൽ ഓഫീസർ ഡോ. ഗോപാലകൃഷ്ണ സി.എച്ച് പരിപാടി സംബന്ധിച്ച് വിശദീകരിച്ചു. ജെ.എച്ച്.ഐ മോഹനൻ കെ.എം സ്വാഗതവും, ഗ്രാമ പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി തോമസ് വി.പി നന്ദിയും പറഞ്ഞു.

0Shares