ഡോ.പി. വെങ്കട്രാജ പുണിഞ്ചിത്തായയുടെ ഫോട്ടോ കേരളാ തുളു ഭവനത്തില്‍ അനാവരണം ചെയ്തു

  • Post category:local news
  • Reading time:1 min read
You are currently viewing ഡോ.പി. വെങ്കട്രാജ പുണിഞ്ചിത്തായയുടെ ഫോട്ടോ കേരളാ തുളു ഭവനത്തില്‍ അനാവരണം ചെയ്തു

3000 കൊല്ലം പഴക്കമുള്ള തുളു ഭാഷയുടെ ലിപികളെ താളിയോലകളില്‍ നിന്നും കണ്ടെത്തുകയും പൊതുസമൂഹത്തില്‍ പുസ്തക രൂപത്തില്‍ തുളു അക്ഷരമാലകളെ പഠിക്കാനുള്ള അവസരം ഉണ്ടാക്കിക്കൊടുത്ത കേരളാ തുളു അക്കാദമിയുടെ മുന്‍ ചെയര്‍മാനുമായ ഡോ.പി. വെങ്കട്രാജ പുണിഞ്ചിത്തായയുടെ പിറന്നാൾ ദിവസമായ ഒക്ടോബർ 10 ന് അദ്ദേഹത്തിന്‍റെ ഫോട്ടോ കേരളാ തുളു ഭവനത്തില്‍ അനാവരണം ചെയ്തു.

തുളു മഹാകാവ്യമായ ശ്രീ മഹാഭാഗവതോ, , കാവേരി, ഗദ്യ ഗ്രന്ഥമായ ദേവീ മാഹാത്മ്യം മഹാഭരതോ കാവ്യോ തുടങ്ങിയ തുളു ഗ്രന്ഥങ്ങളെ സംശോധന നിര്‍വ്വഹിച്ചു. ഫോട്ടോ അനാവരണം ചെയ്ത് മുന്‍ എം.എല്‍.എ സി.എച്ച് കുഞ്ഞമ്പു പരിപാടി ഉദ്ഘാടനം ചെയ്തു. കേരളാ തുളു അക്കാദമി ചെയര്‍മാന്‍ ഉമേശ് എം.സാലിയാന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.

ചടങ്ങില്‍ ഡോ.പി. വെങ്കട്രാജ പുണിഞ്ചിത്തായയുടെ പേരില്‍ വര്‍ഷംതോറും നല്‍കാന്‍ തീരുമാനിച്ച പുരസ്ക്കാരം ഇത്തവണ പ്രശസ്ത എഴുത്തുകാരന്‍ സുന്ദര ബാരട്കയ്ക്ക് നല്‍കി. യോഗയില്‍ ലോകറിക്കോഡ്‌ സ്വന്തമാക്കിയ കാസര്‍കോട്ടെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനി അഭിജ്ഞയെ ചടങ്ങില്‍ ആദരിച്ചു.

ബാലകൃഷ്ണ ഷെട്ടിഗാര്‍, രവീന്ദ്ര റൈ മല്ലാവര, രാമകൃഷ്ണ കടംബാര്‍, പ്രദീപ്‌ കുമാര്‍, ഭാരതിബാബു എന്നിവര്‍ സംസാരിച്ചു. കൃഷ്ണ ഷെട്ടിഗാര്‍, ഗംഗാധര്‍ എന്നിവരെ ആദരിക്കുകയും ചെയ്തു.ചടങ്ങില്‍ ഗീത സമാനി സ്വാഗതവും വിശ്വനാഥ കുദുരു നന്ദിയും പറഞ്ഞു.

0Shares