
കോട്ടയം: മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി അന്തരിച്ചതിനെ തുടർന്ന് ഒഴിവ് വന്ന പുതുപ്പള്ളി നിയമസഭാമണ്ഡലത്തിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് സെപ്റ്റംബർ അഞ്ചിന് നടക്കും. സെപ്റ്റംബർ എട്ടിനാണ് വോട്ടെണ്ണൽ നടക്കുക. നാമനിർദേശപത്രിക സമർപ്പിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 17ന് ആണ്.
വളരെ വേഗമാണ് പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് ഇലക്ഷൻ കമ്മീഷൻ പ്രഖ്യപിച്ചത്. ഇതോടെ രാഷ്ട്രീയ പാർട്ടികൾ പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് സംബന്ധിച്ച ചർച്ചകളിലേക്ക് കടക്കും. യുഡിഎഫ് സ്ഥാനാർഥിയായി ഉമ്മൻചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മൻ വരാനാണ് സാധ്യത. ജെയ്ക്ക് പി തോമസിനെയാകും ഇടതുമുന്നണി രംഗത്തിറക്കുക.

ഉപതിരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങള്‍ സി.പി.എം തുടങ്ങി. ഇതിനായി സി.പി.എം സെക്രട്ടേറിയറ്റില്‍ ധാരണയായി. പിബി, സി.സി യോഗങ്ങള്‍ക്ക് ശേഷം ഉപതിരഞ്ഞെടുപ്പിൻ്റെ ഒരുക്കങ്ങളിലേക്ക് കടക്കും.
ഉമ്മന്‍ ചാണ്ടിക്കൊപ്പം ചേര്‍ത്തുവച്ച പേരാണ് പുതുപ്പള്ളി. 1070 ലെ നിയമസഭാ തിരഞ്ഞെടുപ്പിലാണ് ഉമ്മന്‍ ചാണ്ടി ഇവിടെ ആദ്യമായി മത്സരിച്ചത്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡണ്ട് ആയിരിക്കുമ്പോഴായിരുന്നു ജനവിധി തേടിയത്. തുടര്‍ന്ന് നീണ്ട 53 വര്‍ഷം പുതുപ്പള്ളി ഉമ്മന്‍ ചാണ്ടിയെ മാത്രം സ്വീകരിച്ചു.
കോട്ടയം ജില്ലയിൽ സ്ഥിതിചെയ്യുന്ന നിയമസഭാ മണ്ഡലമാണ് പുതുപ്പള്ളി. കോട്ടയം താലൂക്കിലെ അകലക്കുന്നം, അയർക്കുന്നം, കൂരോപ്പട, മണർകാട്, മീനടം, പാമ്പാടി, പുതുപ്പള്ളി എന്നീ പഞ്ചായത്തുകളും, ചങ്ങനാശേരി താലൂക്കിൽ ഉൽപ്പെട്ട വാകത്താനം എന്ന പഞ്ചായത്തും ചേർന്ന നിയമസഭാ മണ്ഡലമാണ് പുതുപ്പള്ളി. 1970 മുതൽ കോൺഗ്രസ് നേതാവ് ഉമ്മൻ ചാണ്ടി മണ്ഡലത്തെ പ്രതിനിധീകരിക്കുന്നു.
