കോവിഡ് രോഗവ്യാപനം: കാസർകോട് ജില്ലയില്‍ വെള്ളിയാഴ്ച മുതല്‍ പൊതുഗതാഗതത്തിന് നിയന്ത്രണം

  • Post category:local news
  • Reading time:1 min read
You are currently viewing കോവിഡ് രോഗവ്യാപനം: കാസർകോട് ജില്ലയില്‍  വെള്ളിയാഴ്ച മുതല്‍ പൊതുഗതാഗതത്തിന്  നിയന്ത്രണം

കാസര്‍കോട്; കോവിഡ് രോഗവ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ ജില്ലയിലുടനീളം നാളെ മുതല്‍ ജൂലൈ 31 വരെ പൊതുഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയതായി ജില്ലാകളക്ടര്‍ ഡോ. ഡി. സജിത് ബാബു അറിയിച്ചു. കെ. എസ്. .ആര്‍. ടി. സി ബസുകള്‍, സ്വകാര്യ ബസുകളടക്കമുള്ള വാഹനങ്ങള്‍ക്കും നിയന്ത്രണം ബാധകമാണ്. നിയന്ത്രണം സംബന്ധിച്ച കൂടുതല്‍ നടപടികള്‍ പോലീസ് കൈകൊള്ളും.

അതേപോലെ തന്നെ കോവിഡ് രോഗവ്യാപനം നിയന്ത്രിക്കുന്നതിന് സര്‍ക്കാറില്‍ നിന്നുള്ള ഉത്തരവുകളും നിര്‍ദേശങ്ങളുമനുസരിച്ച് വിവിധ വകുപ്പുകള്‍ മുഖേന നടപ്പിലാക്കുന്ന പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ ക്രോഡീകരിച്ച് കൈകാര്യം ചെയ്യുന്നതിനും ജനപ്രതിനിധികളടക്കമുള്ളവരുമായി ആശയവിനിമയം ചെയ്യുന്നതിനുള്ള ലെയ്‌സണ്‍ ഓഫീസറായി കളക്ടറേറ്റിലെ സീനിയര്‍ സൂപ്രണ്ട് എ. അന്‍സാറിനെ നിയോഗിച്ചു.

ലെയ്‌സണ്‍ ഓഫീസറുമായി ഫോണ്‍ മുഖേന ബന്ധപ്പെടുന്നവര്‍ക്ക് കോവിഡ് 19 മായി ബന്ധപ്പെട്ട് സര്‍ക്കാരില്‍ നിന്ന് ലഭ്യമാവുന്ന നിര്‍ദേശങ്ങളും ഉത്തരവുകളുമനുസരിച്ചുള്ള വിവരങ്ങള്‍ നല്‍കും.ഫോണ്‍-9446111963.

0Shares