
കാസർകോട്: കേരളം പൊതുവിദ്യാഭ്യാസ മേഖലയിലെ സമ്പൂര്‍ണ ഡിജിറ്റല്‍ സംസ്ഥാനമാകുന്നതിന്‍റെ സംസ്ഥാനതല പ്രഖ്യാപനം മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോകോണ്‍ഫറന്‍സിങ് വഴി നിര്‍വഹിച്ചു.ജില്ലയില്‍ മൊഗ്രാല്‍ ജി.വി.എച്ച് എസ് എസ്,മൊഗ്രാല്‍പുത്തൂര്‍ ജി .എച്ച്. എസ്. എസ്, പെരിയ ജി.എച്ച്. എസ്. എസ് ,കാക്കാട്ട് ജി.എച്ച്. എസ്. എസ്,ഉദിനൂര്‍ ജി.എച്ച്. എസ്. എസ് എന്നീ സ്‌കൂളുകളില്‍ നടന്ന ചടങ്ങില്‍ ആണ് അഞ്ചു നിയോജക മണ്ഡലങ്ങളിലെയും പൊതുവിദ്യാലയങ്ങളെ ഹൈടെക് ആയി പ്രഖ്യാപിച്ചത്.

തൃക്കരിപ്പൂര്‍ മണ്ഡലത്തിലെ ഹൈടെക് സ്‌കൂള്‍ പ്രഖ്യാപനം ഉദിനൂര്‍ ഗവണ്‍മെന്റ് ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ നടന്ന ചടങ്ങില്‍ എം. രാജഗോപാലന്‍ എം. എം.എല്‍എയും നിര്‍വഹിച്ചു.പൊതുവിദ്യാഭ്യാസ മേഖലയില്‍ കേരളം ഇന്ത്യയിലെ ആദ്യ സമ്പൂര്‍ണ്ണ ഡിജിറ്റല്‍ സംസ്ഥാനമായതോടെ ഡിജിറ്റല്‍ ലോകത്തേക്ക്,നമ്മുടെ കൊച്ചു കേരളത്തിലെ കുട്ടികള്‍ക്കെല്ലാം ഒരു അക്കാദമിക് പിന്‍ബലത്തോടെയുള്ള പ്രവേശനമാണ് സാധ്യമായിരിക്കുന്നതെന്ന് എം.എല്‍.എ പറഞ്ഞു. . ഉദിനൂര്‍ സ്‌കൂളില്‍ നടന്ന ചടങ്ങില്‍ പടന്ന ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി. ഫൗസിയ അധ്യക്ഷയായി.
നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. പി ജാനകി, വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി പി കുഞ്ഞികൃഷ്ണന്‍, കാസര്‍കോട് എസ്. എസ്. കെ. ഡി. പി. സി. പി രവീന്ദ്രന്‍, ചെറുവത്തൂര്‍ എ. ഇ. ഒ കെ. ജി സനല്‍ ഷാ, ചിറ്റാരിക്കാല്‍ എ. ഇ. ഒ കെ. കെ വിനോദ് കുമാര്‍, ചെറുവത്തൂര്‍ എസ്. എസ്. കെ .ബി. പി. സി. വി എസ് ബിജുരാജ്, പി. ടി. എ പ്രസിഡന്റ് രമേശ് കിഴക്കൂല്‍, മദര്‍ പി .ടി .എ പ്രസിഡന്റ് പി .സജിന, എച്ച്. എസ്. എസ് സീനിയര്‍ അസിസ്റ്റന്റ് രമേശന്‍ മുണ്ടവളപ്പില്‍, എച്ച്. എസ്. സീനിയര്‍ അസിസ്റ്റന്റ് പി. ഭാസ്‌കരന്‍, സ്റ്റാഫ് സെക്രട്ടറി കെ .സുരേന്ദ്രന്‍, സ്‌കൂള്‍ ലീഡര്‍ പി. എസ് ദീപേന്ദു എന്നിവര്‍ സംസാരിച്ചു .ഉദിനൂര്‍ സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ സി. പി ജയശ്രീ സ്വാഗതവും ഹെഡ്മിസ്ട്രസ് പി. വി ജയപ്രഭ നന്ദി പറഞ്ഞു.
