
തിരുവനന്തപുരം: ആറ് തസ്തികകളിലേക്ക് ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കുന്നതിന് തിങ്കളാഴ്‌ച ചേര്‍ന്ന പി.എസ്.സി യോഗം തീരുമാനിച്ചു.
കേരള ഡ്രഗ്സ് കണ്‍ട്രോള്‍ വകുപ്പില്‍ ഡ്രഗ്സ് ഇന്‍സ്പെക്ടര്‍ (ആയുര്‍വേദം), വനിത- ശിശുവികസന വകുപ്പില്‍ ചൈല്‍ഡ് ഡെവലപ്മെന്‍റ് പ്രോജക്‌ട് ഓഫീസര്‍ (പട്ടികജാതി / പട്ടികവര്‍ഗം)- വനിതകള്‍ മാത്രം, മീറ്റ് പ്രോഡക്‌റ്‌സ് ഓഫ് ഇന്ത്യ ലിമിറ്റഡില്‍ ഫിനാന്‍സ് അസിസ്റ്റന്‍റ്, കേരള വാട്ടര്‍ അഥോറിറ്റിയില്‍ അസിസ്റ്റന്‍റ് എന്‍ജിനിയര്‍, കേരള വാട്ടര്‍ അഥോറിറ്റിയില്‍ അസിസ്റ്റന്‍റ് എന്‍ജിനീയര്‍- വകുപ്പുതലക്വാട്ട, കണ്ണൂര്‍ ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ പാര്‍ട്ട്ടൈം ഹൈസ്‌കൂള്‍ ടീച്ചര്‍ (അറബിക്) എന്നീ ആറു തസ്തികകളിലേക്കാണ് ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കുന്നത്.

കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പില്‍ അഗ്രികള്‍ച്ചറല്‍ ഓഫീസര്‍- രണ്ടാം എന്‍.സി.എ പട്ടികവര്‍ഗം, തിരുവനന്തപുരം ജില്ലയില്‍ എന്‍.സി.സി / സൈനികക്ഷേമ വകുപ്പില്‍ ക്ലര്‍ക്ക് ടൈപ്പിസ്റ്റ് പട്ടികജാതി / പട്ടികവര്‍ഗം)- വിമുക്ത ഭടന്മാര്‍ മാത്രം, കേരള സംസ്ഥാന സഹകരണ റബര്‍ മാര്‍ക്കറ്റിംഗ് ഫെഡറേഷന്‍ ലിമിറ്റഡില്‍ ഫീല്‍ഡ് ഓഫീസര്‍ (സൊസൈറ്റി വിഭാഗം) എന്നീ തസ്തികകളിലേക്ക് അഭിമുഖം നടത്തും.
വനിത ശിശു വികസന വകുപ്പില്‍ സൂപ്പര്‍വൈസര്‍ (ഐ.സി.ഡി.എസ്), വിവിധ ജില്ലകളില്‍ വിവിധ വകുപ്പുകളില്‍ ആയ എന്‍.സി.എ വിശ്വകര്‍മ, ധീവര, മുസ്‌ലിം, ഈഴവ./ തിയ്യ./ ബില്ലവ, എല്‍.സി./ എ.ഐ, പട്ടികജാതി, വിവിധ ജില്ലകളില്‍ എക്സൈസ് വകുപ്പില്‍ വുമണ്‍ സിവില്‍ എക്സൈസ് ഓഫീസര്‍ എന്‍.സി.എ ഹിന്ദുനാടാര്‍, ധീവര, പട്ടികജാതി, വിശ്വകര്‍മ, എസ്.സി.സി.സി, വിവിധ ജില്ലകളില്‍ വനം വകുപ്പില്‍ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ എന്‍.സി.എ- എല്‍സി / എഐ, എസ്.സി.സി.സി, വിശ്വകര്‍മ, എസ്.ഐ.യു.സി നാടാര്‍ എന്നീ തസ്തികകളിലേക്ക് അര്‍ഹതാപട്ടിക പ്രസിദ്ധീകരിക്കുന്നതിനും പി.എസ്.സി യോഗം തീരുമാനിച്ചു.
