കോഴി വില അമിതമായി വർദ്ധിക്കുന്നതിൽ പ്രതിഷേധം; ചെറുകിട വ്യാപാരികൾ കച്ചവടം നിർത്തുന്നു

  • Post category:news
  • Reading time:1 min read
You are currently viewing കോഴി വില അമിതമായി വർദ്ധിക്കുന്നതിൽ പ്രതിഷേധം; ചെറുകിട വ്യാപാരികൾ കച്ചവടം നിർത്തുന്നു

സംസ്ഥാനത്ത് കോഴി വില അമിതമായി വർദ്ധിക്കുന്നതിൽ പ്രതിഷേധിച്ച് ചെറുകിട വ്യാപാരികൾ കച്ചവടം നിർത്തുന്നു. ചിക്കൻ വ്യാപാരി സമിതി കൊണ്ടോട്ടി ഏരിയാ സമിതിയാണ് ഇന്ന് മുതൽ കടയടച്ച് പ്രതിഷേധിക്കുന്നത്. ലോക്ക് ഡൗൺ ആരംഭിച്ച സമയങ്ങളിൽ കോഴി ഇറച്ചിക്ക് കിലോക്ക് എണ്‍പത് രൂപയായിരുന്ന വില ഇന്നത് 260 രൂപയിലേക്ക് കുതിച്ചുയർന്നതോടെ പൊതുജനങ്ങളും കച്ചവടക്കാരും പ്രയാസത്തിലാണ്.

സാധാരണ ജനങ്ങൾ നേരിട്ടിടപെടുന്ന ചെറുകിട കച്ചവടക്കാരേട് പലരും തട്ടി കയറുന്ന അവസ്ഥയാണുള്ളത്. തങ്ങള്‍ക്ക് ലഭിക്കുന്ന വിലയിൽ നിന്ന് ചെറിയ ലാഭം മാത്രമെടുത്താണ് വിൽപനയെന്നും തൽക്കാലികമായി വിൽപന നിര്‍ത്തുകയാണന്നും ഭാരവാഹി അഷ്റഫ് പറയുന്നു.

0Shares