ഹിന്ദു സംഘടനകളുടെ പ്രതിഷേധം; ബോളിവുഡ് ചിത്രം പേര് മാറ്റി, രാവണ്‍ ലീല ഇനി ‘ഭവായി’

  • Post category:entertainment
  • Reading time:1 min read
You are currently viewing ഹിന്ദു സംഘടനകളുടെ പ്രതിഷേധം; ബോളിവുഡ് ചിത്രം പേര് മാറ്റി, രാവണ്‍ ലീല ഇനി ‘ഭവായി’

ഹിന്ദു സംഘടനകളുടെ പ്രതിഷേധത്തെ തുടര്‍ന്ന് ബോളിവുഡ് ചിത്രം ‘രാവണ്‍ ലീല’യുടെ പേര് മാറ്റി. ‘ഭവായി’ എന്നാണ് ചിത്രത്തിന് നല്‍കിയിരിക്കുന്ന പുതിയ പേര്. ഒരുവിഭാഗം പ്രേക്ഷകരുടെ വികാരം കണക്കിലെടുത്താണ് ചിത്രത്തിന് പേര് മാറ്റിയത്. നായകന്‍ പ്രതീക് ഗാന്ധിയാണ് പേര് മാറ്റിയ വിവരം പങ്കുവെച്ചത്.

സിനിമയുടെ ട്രെയ്ലര്‍ പുറത്തിറങ്ങിയതിന് പിന്നാലെ രാമനെ മോശമായി ചിത്രീകരിക്കുന്നു എന്നാരോപിച്ച് ഒരു വിഭാഗം ആളുകള്‍ രംഗത്ത് എത്തിയിരുന്നു. അണിയറ പ്രവര്‍ത്തകര്‍ക്ക് നേരെ വ്യാപകമായ സൈബര്‍ ആക്രമണവും നടന്നു. ചിത്രത്തിന്‍റെ പേര് മാറ്റണമെന്നാവശ്യപ്പെട്ട് അണിയറ പ്രവര്‍ത്തകര്‍ക്ക് നോട്ടീസ് നല്‍കുകയും ചെയ്തു.

ഈ സാഹചര്യത്തിലാണ് പേര് മാറ്റിയത്. രാവണനെ മഹത്വവത്കരിക്കുന്ന ചിത്രമല്ല ഇതെന്നും അദ്ദേഹം പറഞ്ഞു. രാമലീല കലാകാരന്മാരായ രണ്ടുപേരുടെ കഥയാണ് ചിത്രം പറയുന്നതെന്നും താരം പറഞ്ഞു. രാമായണത്തിന്‍റെ വ്യാഖ്യാനവും ചിത്രത്തില്‍ കാണിക്കുന്നില്ലെന്നും സിനിമയും യഥാര്‍ത്ഥ ജീവിതവും തമ്മിലുള്ള വ്യത്യാസം പ്രേക്ഷകര്‍ മനസിലാക്കണമെന്നും പ്രതീക് ആവശ്യപ്പെട്ടു.

0Shares